കാളിയൻ ഇനി വൈകില്ല, ഇതിഹാസ യോദ്ധാവായി പൃഥ്വിരാജ്; മലയാളത്തിൽ നിന്നൊരു കെജിഎഫ് ലെവൽ പ്രൊജക്ട്

കാളിയൻ ഇനി വൈകില്ല, ഇതിഹാസ യോദ്ധാവായി പൃഥ്വിരാജ്; മലയാളത്തിൽ നിന്നൊരു കെജിഎഫ് ലെവൽ പ്രൊജക്ട്
Published on

‌ബാഹുബലിയും കെജിഎഫും പോലെ എല്ലാ ഭാഷയിലും അപ്പീലിംഗ് ആയൊരു സിനിമയുടെ ഡിസൈൻ എന്നാണ് 2018ൽ അനൗൺസ് ചെയ്ത കാളിയൻ എന്ന സിനിമയെക്കുറിച്ച് പൃഥ്വിരാജ് സുകുമാരൻ പിന്നീട് പല ഘട്ടങ്ങളിലായി പറഞ്ഞിരുന്നത്. 8 വർഷം മുമ്പ് അനൗൺസ് ചെയ്ത പിന്നീട് മോഷൻ പോസ്റ്ററും ഡയലോ​ഗ് ടീസറുമെല്ലാം പുറത്തുവന്ന പൃഥ്വിയുടെ മെ​ഗാ പ്രൊജക്ട് കാളിയൻ ഇനി വൈകില്ല. സിനിമയുടെ ചിത്രീകരണം 2025 അവസാനത്തോടെ നടക്കുമെന്ന

സൂചന നൽകുകയാണ് സിനിമയുടെ അണിയറക്കാർ. എസ് മഹേഷ് സംവിധാനം ചെയ്യുന്ന കാളിയൻ നീണ്ട ​ഗവേഷണത്തിനും തയ്യാറെടുപ്പുകൾക്കും ശേഷം ബി.ടി അനിൽകുമാർ തിരക്കഥയൊരുക്കിയ ചിത്രം കൂടിയാണ്.

അനാർക്കലിക്ക് ശേഷം രാജീവ് ​ഗോവിന്ദർ നിർമ്മിക്കുന്ന പൃഥ്വിരാജ് ചിത്രവുമാണ് കാളിയൻ. എമ്പുരാന് ശേഷം സുജിത് വാസുദേവ് ക്യാമറ കൈകാര്യം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം കൂടിയാണ് കാളിയൻ. രവി ബാസ്രുർ ആണ് സം​ഗീത സംവിധാനം. പതിനേഴാം നൂറ്റാണ്ടിൽ വേണാടിൽ ജീവിച്ചിരുന്ന കുഞ്ചിരക്കോട്ട് കാളിയുടെ കഥയെ ആസ്പദമാക്കിയുള്ളതാണ് സിനിമ. ഇതിഹാസ യോദ്ധാവായിരുന്ന ഇരവിക്കുട്ടി പിള്ളയുടെ വിശ്വസ്തനായ ശിഷ്യനായിരുന്നു കാളിയൻ. ഇരവിക്കുട്ടി പിള്ള ചരിത്രത്തിന്റെ ഭാഗമായി മാറിയെങ്കിലും കാളിയൻ ആരും അറിയപ്പെടാത്ത നായകനായി മറഞ്ഞു. പൃഥ്വിരാജ് ആണ് കാളിയന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വേണാട് ചരിത്രത്തിലെ വീരപുരുഷനും പടത്തലവനുമായ ഇരവിക്കുട്ടിപ്പിള്ളയുടെയും ആത്മമിത്രം കുഞ്ചിറക്കോട്ട് കാളിയുടെയും കഥയാണ് കാളിയന്‍. ഏറെ ഗവേഷണങ്ങളുടെ പിന്‍ബലത്തിലാണ് ബി ടി അനില്‍കുമാര്‍ ഈ പ്രൊജക്ടിലേക്ക് കടന്നിരിക്കുന്നത്. 2015 നവംബര്‍ 24നാണ് കാളിയനെക്കുറിച്ച് പൃഥ്വിരാജ് ആദ്യ സൂചന നല്‍കിയിരുന്നത്. സിനിമയുടെ പ്രീ ഷൂട്ട് ഡയലോഗ് ടീസറും പുറത്തുവിട്ടിരുന്നു.

കാളിയന്‍ ആദ്യ ടീസറിലെ ഹിറ്റായി മാറിയ ഡയലോഗ്

അടവ് പഠിപ്പിച്ചത് ഇരവിയാണ് തമ്പുരാനെ. നായ്ക്കരുടെ പടയില്‍ ആണ്‍ബലം ഇനിയുമുണ്ടെങ്കില്‍ കല്പ്പിച്ചോളൂ. പത്തുക്ക് ഒന്നോ നൂറുക്കൊന്നോ പക്ഷെ തിരുമലൈ കോട്ടയുടെ കവാടം വരെ ഞാന്‍ എന്തിനു എത്തിയോ അതും കൊണ്ടേ മടങ്ങൂ. വാഴുന്ന മണ്ണിനും വണങ്ങുന്ന ദൈവത്തിനും കാളിയന്‍ കൊടുത്ത വാക്കാണത് ഞാന്‍ കാളിയന്‍

കാളിയനെക്കുറിച്ച് പൃഥ്വിരാജ് സുകുമാരൻ മുമ്പ് ക്യു സ്റ്റുഡിയോയോട് പറഞ്ഞത്

കാളിയൻ എന്റെ സ്വപ്ന പ്രൊജക്റ്റ് ആണ്. ഞാൻ ഭയങ്കരമായി മനസ്സിൽ താലോലിച്ച്‌ കൊണ്ട് നടക്കുന്ന ഒരു തിരക്കഥയാണ്. എനിക്ക് തുടക്കം മുതൽ അവസാനം വരെ പറയാൻ സാധിക്കുന്ന സ്ക്രിപ്റ്റ് ആണ്. പക്ഷേ വളരെ വലിയ സിനിമ ആണ്. ഒരു കാരണവശാലും പരിമിതമായ സാഹചര്യത്തിൽ ഷൂട്ട് ചെയ്യുവാൻ സാധിക്കില്ല. എന്നാൽ തുടങ്ങിയാൽ നിർത്താതെ ഷൂട്ട് ചെയ്യുവാൻ സാധിക്കുന്ന സാഹചര്യത്തിൽ മാത്രമേ സിനിമയുടെ ഷൂട്ട് തുടങ്ങുവാൻ സാധിക്കുകയുള്ളു. അതുകൊണ്ട് സാഹചര്യങ്ങൾ അനുകൂലമാകുമ്പോൾ വർക്ക്‌ തുടങ്ങും.

Related Stories

No stories found.
logo
The Cue
www.thecue.in