യേശുദാസിന് എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം; കലൈമാമണി പുരസ്കാകത്തിന് അർഹയായി ശ്വേതാ മോഹൻ

യേശുദാസിന് എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം; കലൈമാമണി പുരസ്കാകത്തിന് അർഹയായി ശ്വേതാ മോഹൻ
Published on

ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം ഗായകൻ കെ.ജെ.യേശുദാസിന്. സംഗീത മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ഒക്ടോബറില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പുരസ്‌കാരം സമ്മാനിക്കും.

2021, 2022, 2023 വർഷങ്ങളിലെ തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. അഭിനേതാക്കളായ എസ്.ജെ. സൂര്യ, സായ് പല്ലവി, സംവിധായകന്‍ ലിങ്കുസ്വാമി, കലാസംവിധായകന്‍ എം. ജയകുമാര്‍, സംഘട്ടനസംവിധായകന്‍ സൂപ്പര്‍ സുബ്ബരായരന്‍ എന്നിവർ 2021-ലെ കലൈമാമണി പുരസ്‌കാരത്തിന് അർഹരായി.

വിക്രം പ്രഭു, ജയ വി.സി. ഗുഹനാഥന്‍, ഗാനരചയിതാവ് വിവേക, പിആര്‍ഒ ഡയമണ്ട് ബാബു, നിശ്ചലഛായാഗ്രാഹകന്‍ ലക്ഷ്മികാന്തന്‍ എന്നിവര്‍ക്കാണ് 2022-ലെ പുരസ്‌കാരം. അഭിനേതക്കളായ കെ. മണികണ്ഠന്‍, ജോര്‍ജ് മാര്യന്‍, സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍, ഗായിക ശ്വേതാ മോഹന്‍, നൃത്തസംവിധായകന്‍ സാന്‍ഡി, പിആര്‍ഒ നിഖില്‍ മുരുകന്‍ എന്നിവര്‍ക്ക് 2023-ലെ കലൈമാണി പുരസ്‌കാരം ലഭിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in