ശോഭനയുടെ കഥാപാത്രത്തിലേക്ക് ജ്യോതികയെ പരിഗണിച്ചിരുന്നു, ലളിത എന്ന കഥാപാത്രം ചെയ്യാൻ അവർ എക്സൈറ്റഡും ആയിരുന്നു: തരുൺ മൂർത്തി

ശോഭനയുടെ കഥാപാത്രത്തിലേക്ക് ജ്യോതികയെ പരിഗണിച്ചിരുന്നു, ലളിത എന്ന കഥാപാത്രം ചെയ്യാൻ അവർ എക്സൈറ്റഡും ആയിരുന്നു: തരുൺ മൂർത്തി
Published on

'തുടരും' എന്ന ചിത്രത്തിലേക്ക് ശോഭനയുടെ കഥാപാത്രത്തിലേക്ക് നടി ജ്യോതികയെ പരി​ഗണിച്ചിരുന്നുവെന്ന് സംവിധായകൻ തരുൺ മൂർത്തി. മോഹൻലാലിനെയും ശോഭനയെയും പ്രധാന കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. 15 വർഷങ്ങൾക്ക് ശേഷം ശോഭനയും മോഹൻലാലും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണ് തുടരും. ചിത്രത്തിലെ ലളിത എന്ന കഥാപാത്രത്തിനായി തങ്ങളുടെ മനസ്സിൽ ശോഭന തന്നെയായിരുന്നു ആദ്യമുണ്ടായിരുന്നത് എന്നും എന്നാൽ ശോഭനയിലേക്ക് എങ്ങനെ എത്തുമെന്ന സംശയം മൂലമാണ് ജ്യോതികയിലേക്ക് പോയത് എന്നും റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ തരുൺ പറഞ്ഞു.

തരുൺ മൂർത്തി പറഞ്ഞത്:

ശോഭന മാഡത്തേക്കാൾ നല്ലൊരു ഓപ്ഷൻ ഈ സിനിമയിലില്ല എന്ന് ഞാൻ തിരക്കഥാകൃത്ത് കെ.ആർ സുനിലിനോട് പറഞ്ഞപ്പോൾ, എങ്ങനെ കോൺടാക്ട് ചെയ്യുമെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. പിന്നീട് ഞങ്ങൾ ലാൽ സാറിനൊപ്പം ഇതുവരെ കാണാത്ത കോമ്പിനേഷൻ നോക്കാമെന്ന് ആലോചിച്ചു. അങ്ങനെ ജ്യോതികയിലേക്ക് എത്തി. ജ്യോതിക മാഡത്തെ കാണുന്നതിന് ഞങ്ങൾ അവരുടെ വീട്ടിൽ പോയി. ഞാൻ കഥ പറഞ്ഞു. അവർ വളരെ എക്സൈറ്റഡ് ആയിരുന്നു. എന്നാൽ ഞങ്ങൾ ഷൂട്ട് പ്ലാൻ ചെയ്തിരിക്കുന്ന സമയത്ത് ജ്യോതിക മാഡവും സൂര്യ സാറും ചേർന്ന് ഒരു വേൾഡ് ടൂർ പ്ലാൻ ചെയ്തിരിക്കുകയായിരുന്നു. അങ്ങനെ രണ്ടും കൽപ്പിച്ച് ശോഭന മാഡത്തെ വിളിച്ചു.

ശൺമുഖൻ എന്ന ടാക്സി ഡ്രൈവർ ആയാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍.സുനിലും ചേര്‍ന്നാണ്. ചിത്രം ഏപ്രിൽ 25 ന് തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in