പ്രളയവും അതിജീവനവും പ്രമേയമായ '2018' ; ജൂഡ് ചിത്രം നാളെ തിയ്യേറ്ററുകളില്‍

പ്രളയവും അതിജീവനവും പ്രമേയമായ  '2018' ; ജൂഡ് ചിത്രം നാളെ തിയ്യേറ്ററുകളില്‍

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി, തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് '2018, എവരിവണ്‍ ഈസ് എ ഹീറോ'. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയുന്ന ചിത്രം മെയ് അഞ്ചിന് തിയേറ്ററുകളിലെത്തും. 2018 ല്‍ കേരളം സാക്ഷ്യം വഹിച്ച പ്രളയമാണ് ചിത്രത്തിന്റെ പ്രമേയം.

കനത്ത മഴയുടെയും ദുരിതാശ്വാസ ക്യാംപിന്റെയും ദൃശ്യങ്ങള്‍ ഉള്‍പ്പടെ പ്രളയകാലത്ത് കേരളത്തിലെ ജനങ്ങള്‍ നേരിട്ട പ്രശ്നങ്ങളും അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളുമെല്ലാം സിനിമയുടെ പശ്ചാത്തലമായെത്തുന്നു.

ഡോക്യുമെന്ററി സ്വഭാവം വരരുത് എന്ന നിര്‍ബന്ധത്തോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ അഖില്‍ പി ധര്‍മജന്‍ ദ ക്യുവിനോട് പറഞ്ഞിരുന്നു.

നമ്മുടെ ഒക്കെ ജീവിതത്തില്‍ സംഭവിച്ച പോലെ, സാധാരണ ജീവിതം ജീവിക്കുന്ന മനുഷ്യരെ പ്രളയം എങ്ങനെ ബാധിച്ചു എന്നതാണ് സിനിമ പറയുന്നത്. കേരളത്തില്‍ സംഭവിച്ചത് എന്താണ് എന്ന് എല്ലാവര്‍ക്കും അറിയാം, അത് ഭംഗിയില്‍ ഒരു കഥയാക്കിയില്ലെങ്കില്‍ ആളുകള്‍ക്കിഷ്ടപ്പെടുകയുമില്ല. കമേര്‍ഷ്യല്‍ സിനിമക്ക് വേണ്ട എന്റര്‍ടൈന്മെന്റ് എന്തൊക്കെ വേണോ, അതെല്ലാം ഞങ്ങള്‍ കൊണ്ടു വരാന്‍ ശ്രമിച്ചിട്ടുണ്ട്.

അഖില്‍ പി ധര്‍മജന്‍

ശിവദ നായര്‍, തന്‍വി റാം, ഗൗതമി നായര്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അജു വര്‍ഗീസ്, കലൈയരസന്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്‍.

കാവ്യാ ഫിലിം കമ്പനി, പി.കെ പ്രൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജൂഡ് ആന്റണി ജോസഫ്, അഖില്‍. പി. ധര്‍മജന്‍ എന്നിവര്‍ ചേര്‍ന്നാണ്. നോമ്പിന്‍ പോള്‍ സംഗീതം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് : ചമന്‍ ചാക്കോ ഛായാഗ്രഹണം:അഖില്‍ജോര്‍ജ്.

Related Stories

No stories found.
logo
The Cue
www.thecue.in