
മമ്മൂട്ടിയുടെ ബയോപ്പിക്കിന് മമ്മൂട്ടി മാത്രം സമ്മതിക്കുന്നില്ലെന്ന് സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. ജൂഡ് ആന്തണി ജോസഫ്. പല പ്രാവശ്യം ചോദിച്ചിട്ടും മമ്മൂക്ക പറയുന്നത് വേണ്ടടാ എന്റെ ജീവിതം സിനിമയാക്കണ്ട എന്നാണ്. എപ്പോഴെങ്കിലും മനസ്സ് മാറിക്കഴിഞ്ഞാല്‍ തനിക്ക് തന്നെ തരണം എന്ന് താന്‍ പറഞ്ഞിട്ടുണ്ടെന്നും ജൂഡ് ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
''മമ്മൂക്ക ആദ്യം സമ്മതിച്ചിരുന്നു. പിന്നെ ആരൊക്കെയോ മമ്മൂക്കയെ പേടിപ്പിച്ചു എന്ന് തോന്നുന്നു. സിനിമയാക്കുമോ ഇല്ലയോ എന്നതിനപ്പുറം മമ്മൂക്കയുടെ ജീവിതം ഭയങ്കര ഇന്‍സ്പയറിങ്ങാണ്. കാരണം, വൈക്കത്ത് ചെമ്പ് പോലൊരു സ്ഥലത്ത് ഒരു സാധാരണക്കാരന്‍ പയ്യന്‍, അവന്‍ ഒരു മാസികയില്‍ വന്ന അഭിനേതാക്കളെ ആവശ്യമുണ്ട് എന്ന പരസ്യത്തിന് ഫോട്ടോ പോസ്റ്റ് ചെയ്യുക എന്നത് അന്നത്തെക്കാലത്ത്. ഒന്ന് ആലോചിച്ചു നോക്കൂ, എന്ത് പാഷനേറ്റായിരിക്കാം ആ മനുഷ്യന്‍ എന്ന്. ആ പയ്യന്‍ പിന്നീട് മലയാള സിനിമയുടെ മെഗാസ്റ്റാറായി മാറിയ കഥയെന്ന് പറയുന്നത് ഉഗ്രന്‍ കഥയാണ്''.
ജൂഡ് ആന്തണി ജോസഫ്
ജൂഡ് സംവിധാനം ചെയ്ത 2018 എവരിവണ്‍ ഈസ് എ ഹീറോ എന്ന ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ്. കേരളം ഒന്നാകെ നേരിട്ട പ്രളയ ദുരന്തം പ്രമേയമാക്കിയ ചിത്രമാണ് 2018 എവരിവണ്‍ ഈസ് എ ഹീറോ. ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരേന്‍, ലാല്‍, തന്‍വി റാം, അപര്‍ണ ബാലമുരളി, സുധീഷ്, തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.