'ബ്യൂട്ടിഫുളിൽ അഭിനയിക്കാൻ അവസരം ലഭിച്ചതാണ്'; അന്ന് തിരിച്ചു വരുമോ എന്നുറപ്പില്ലായിരുന്നുവെന്ന് ജോമോൾ

'ബ്യൂട്ടിഫുളിൽ അഭിനയിക്കാൻ അവസരം ലഭിച്ചതാണ്'; അന്ന് തിരിച്ചു വരുമോ എന്നുറപ്പില്ലായിരുന്നുവെന്ന് ജോമോൾ

വികെ പ്രകാശ് സംവിധാനം ചെയ്ത 'ബ്യൂട്ടിഫുൾ' എന്ന ചിത്രത്തിൽ അഭിനയിക്കാൻ ജയസൂര്യ തന്നെ വിളിച്ചിരുന്നുവെന്നും, അന്ന് തിരിച്ചുവരണമോ എന്ന ഉറപ്പില്ലാത്തതിനാൽ ഒഴിഞ്ഞതാണ് എന്നും നടി ജോമോൾ. ആ സമയത്ത് തിരിച്ചു വരണോ, എങ്ങനെയാണ് തിരിച്ചു വരേണ്ടത് എന്ന കൺഫ്യൂഷൻ നിലനിന്നിരുന്നതുകൊണ്ട്, അത് ചെയ്താൽ ശരിയാകില്ല എന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു എന്ന് ജോമോൾ ദ ക്യു സ്റ്റുഡിയോയ്ക്ക് തന്ന അഭിമുഖത്തിൽ പറഞ്ഞു. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന 'ജാനകി ജാനേ' എന്ന ചിത്രത്തിലൂടെ സബ്ടൈറ്റിലിങ് രംഗത്തേക്ക് പ്രവേശിക്കുകയാണ് ജോമോൾ.

ജോമോൾ പറഞ്ഞത്;

'ബ്യൂട്ടിഫുളിൽ' ഒരു റോൾ ചെയ്യാൻ ജയസൂര്യ വിളിച്ചതാണ്, അന്ന് അത് ചെയ്താൽ ശരിയാവില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു. എങ്ങനെയാണ് തിരിച്ചു വരിക, തിരിച്ചു വരുന്നുണ്ടോ എന്നൊക്കെയുള്ള കൺഫ്യൂഷൻസ് ഉള്ള സമയമായിരുന്നു അന്ന്. അതുകൊണ്ട് എന്തൊക്കെയോ പറഞ്ഞ് ഒഴിഞ്ഞു. പക്ഷേ പിന്നെ ഏഷ്യാനെറ്റിന്റെ 'സഹധർമ്മിണി' എന്ന ഒരു സീരിയലിൽ അഭിനയിച്ചു. അന്ന് ജയസൂര്യ, ഞാൻ സിനിമയിൽ വിളിച്ചപ്പോ വരാൻ പറ്റിയില്ല, ഇപ്പോൾ സീരിയലിൽ അഭിനയിക്കാം അല്ലെ എന്ന് ചോദിച്ചു.

നവ്യ നായർ, സൈജു കുറുപ്പ്, ജോണി ആന്റണി, കോട്ടയം നസീർ, നന്ദു തുടങ്ങിയവരാണ് 'ജാനകി ജാനേ' യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവരാണ് ചിത്രം നിർമിക്കുന്നത്

Related Stories

No stories found.
logo
The Cue
www.thecue.in