ജോക്കറിന് രണ്ടാം ഭാഗം വരുന്നു

ജോക്കറിന് രണ്ടാം ഭാഗം വരുന്നു
Published on

ആരാധകരും വിമര്‍ശകരുമുള്ള ഡിസി കഥാപാത്രം ജോക്കര്‍ വീണ്ടുമെത്തുന്നു. ടോഡ് ഫിലിപ്‌സ് സംവിധാനം ചെയ്ത ജോക്കര്‍ സീക്വലാണ് ഒരുങ്ങുന്നത്. ഹോളിവുഡ് റിപ്പോര്‍ട്ടറാണ് ഇക്കാര്യം പുറത്തുവിട്ടത്. ജൊവാക്വിന്‍ ഫീനിക്സ് ആണ് ജോക്കറായി വേഷമിട്ടത്. ദാരിദ്യവും തൊഴിലില്ലായ്മയും ആത്മരോഷവും മൂലം കലുഷിതമായ ഗോഥം സിറ്റിയില്‍ കോമാളി വേഷം കെട്ടി ഉപജീവനം നടത്തുന്ന ആര്‍തര്‍ ഫ്ലെക്ക് എന്ന സാധാരണക്കാരന്റെ കഥയായിരുന്നു ചിത്രത്തിന്റെ പ്രമേയം. സിനിമയിലെ അതിഗംഭീരമായ പ്രകടനത്തിന് ജൊവാക്വിന്‍ ഫീനിക്സിന് ഓസ്‌കാര്‍ പുരസ്‌കാരവും ലഭിച്ചിരുന്നു.

ജോക്കറിന് രണ്ടാം ഭാഗം വരുന്നു
ബാറ്റ്മാനെ മറികടക്കുമോ ജോക്കര്‍? ; ജൊവാക്വിന്‍ ഫീനിക്‌സ് ചിത്രം 7000 കോടി പിന്നിട്ടു

ജോക്കര്‍ വിജയത്തിന് പിന്നാലെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള സാധ്യതകള്‍ സംവിധായകന്‍ ടോഡ് ഫിലിപ്‌സിനോട് ചോദിച്ചിരുന്നു. , 'ജൊവാക്വിനൊപ്പം വീണ്ടും വര്‍ക് ചെയ്യുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കുട്ടിക്കാലത്തെ ആഘാതത്തെക്കുറിച്ചും സ്‌നേഹത്തിന്റെ അഭാവത്തെക്കുറിചുമായിരുന്നു ആദ്യ ഭാഗത്തില്‍ അവതരിപ്പിച്ചത്. അതിനാല്‍ അതിന് തുല്യമായ തീമാറ്റിക് അനുരണനം ഉള്ള എന്തെങ്കിലും കണ്ടെത്തിയാല്‍ മാത്രമേ രണ്ടാം ഭാഗത്തെ കുറിച്ച് ചിന്തിക്കുകയുള്ളൂ' ഇപ്രകാരമായിരുന്നു ടോഡ് ഫിലിപ്‌സിന്റെ പ്രതികരണം. ജോക്കര്‍ രണ്ട് സീക്വലുകള്‍ക്കായി 367 കോടിയുടെ ഓഫറില്‍ ഫിനിക്‌സ് ഒപ്പുവച്ചതായി മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in