'മധുര'പ്രണയകഥയുമായി ജോജു ജോർജ്, ചിത്രീകരണത്തിന് തുടക്കം

'മധുര'പ്രണയകഥയുമായി ജോജു ജോർജ്, ചിത്രീകരണത്തിന് തുടക്കം
Published on

ജോജു ജോർജ്, അർജുൻ അശോകൻ, നിഖിലാ വിമൽ, ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന 'മധുരം' കോലഞ്ചേരിയിൽ ചിത്രീകരണം തുടങ്ങി. പ്രണയ കഥയാണ് ചിത്രം പറയുന്നത്. ജോസഫ്, പൊറിഞ്ചുമറിയം ജോസ്, ചോല എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോജു ജോർജും സിജോ വടക്കനും ചേർന്നാണ് മധുരം നിർമ്മിക്കുന്നത്.

'മധുര'പ്രണയകഥയുമായി ജോജു ജോർജ്, ചിത്രീകരണത്തിന് തുടക്കം
'കുട്ടികളെ ഇഷ്ടമില്ലാത്ത പെൺകുട്ടി', 'സാറാസി'ന്റെ കഥയ്ക്ക് പിന്നിൽ 'ഓം ശാന്തി ഓശാന'യിലെ നസ്രിയയുടെ എക്സ്പ്രഷൻ; ജൂഡ് ആന്റണി പറയുന്നു.

ആഷിക് അമീർ, ഫാഹിം സഫർ എന്നിവർ ചേർന്ന് തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തിന് ജിതിൻ സ്റ്റാനിസ്‌ലാസ് ആണ് ഛായാ​ഗ്രഹണം. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്‌ദുൾ വഹാബ് സംഗീതം നൽകിയിരിക്കുന്നു. എഡിറ്റിംങ് - മഹേഷ്‌ ബുവനെന്തു, ആർട്ട് ഡയറക്ടർ - ദിലീപ് നാഥ്, കോസ്റ്റും ഡിസൈനെർ - സമീറ സനീഷ്, മേക്കപ് - റോണെക്സ് സേവ്യർ.

സൗണ്ട് ഡിസൈനെർ - ധനുഷ് നായനാർ, സൗണ്ട് മിക്സ് - വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺഡ്രോളർ - സനൂപ് ചങ്ങനാശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അതുൽ എസ് ദേവ്, സ്റ്റിൽസ് - രോഹിത്ത് കെ സുരേഷ്, ഡിസൈൻ - എസ്ത്തെറ്റിക്ക് കുഞ്ഞമ്മ, പി ആർ ഒ - മഞ്ജു ഗോപിനാഥ്.

logo
The Cue
www.thecue.in