ഡബിള്‍ റോളില്‍ ജോജു ജോര്‍ജ്: നിര്‍മ്മാണം മാര്‍ട്ടിന്‍ പ്രക്കാട്ട്, 'ഇരട്ട' ഫസ്റ്റ് ലുക്ക്

ഡബിള്‍ റോളില്‍ ജോജു ജോര്‍ജ്: നിര്‍മ്മാണം മാര്‍ട്ടിന്‍ പ്രക്കാട്ട്, 'ഇരട്ട' ഫസ്റ്റ് ലുക്ക്

ജോജു ജോര്‍ജ് ആദ്യമായി ഡബിള്‍ റോളില്‍ എത്തുന്ന ചിത്രം ഇരട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ രോഹിത് എം.ജി കൃഷ്ണനാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഇരട്ട സഹോദരങ്ങളായ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്. അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ഇരട്ടയുടെ നിര്‍മ്മാണം.

മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യാ ലക്ഷ്മി, റിമാ കല്ലിങ്കല്‍, അനു സിതാര, രമേശ് പിഷാരടി, അര്‍ജുന്‍ അശോകന്‍, അനശ്വരാ രാജന്‍, മമിതാ ബൈജു, മിഥുന്‍ രമേഷ്, അപര്‍ണാ ദാസ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.

അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിരാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. വിജയ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ജേക്‌സ് ബിജോയാണ് സംഗീത സംവിധാനം. ലിറിക്‌സ് അന്‍വര്‍ അലി. എഡിറ്റര്‍ : മനു ആന്റണി, ആര്‍ട്ട് : ദിലീപ് നാഥ് , വസ്ത്രലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : റോണക്‌സ്, സ്റ്റണ്ട്‌സ് : കെ രാജശേഖര്‍ എന്നിവരാണ്. പി ആര്‍ ഓ : പ്രതീഷ് ശേഖര്‍

Related Stories

No stories found.
logo
The Cue
www.thecue.in