'ഇത് ദിലീഷ് പോത്തന്‍ കണ്ടോ ആവോ?'; ജോജി സീന്‍ ബൈ സീന്‍ കോപ്പി ട്രോളി മലയാളികള്‍

'ഇത് ദിലീഷ് പോത്തന്‍ കണ്ടോ ആവോ?'; ജോജി സീന്‍ ബൈ സീന്‍ കോപ്പി ട്രോളി മലയാളികള്‍
Published on

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം, ജോജി കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രം രാജ്യാന്തര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും സ്വീഡിഷ് ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടുകയും ചെയ്തിരുന്നു.

ജോജിയുടെ സീന്‍ ബൈ സീന്‍ കോപ്പിയായ ഒരു ട്രെയിലറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ശ്രീലങ്കയിലെ സിരസ ടിവി (Sirasa TV) എന്ന ചാനലിന്റെ പേജില്‍ പുറത്ത് വന്ന വീഡിയോ ടെലിസീരിയലിന്റെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബേണിംഗ് പീപ്പിള്‍ എന്നു പേരിട്ടിരിക്കുന്ന ടെലിഫിലിമിന്റെ ട്രെയിലറില്‍ ജോജിയുടെ ആദ്യ സീന്‍ മുതല്‍ അതേപടി തന്നെയുണ്ട്. വീഡിയോ മലയാളികള്‍ കണ്ടെത്തതിയോടെ വീഡിയോയ്ക്ക് താഴെ മലയാളം കമന്റുകള്‍ നിറയുകയാണ്.

'നിര്‍ത്തി അങ്ങ് അപമാനിക്കുവാണോ', 'ദിലീഷ് പോത്തന്‍ ഇത് കണ്ടോ', 'പോത്തേട്ടന്‍ കാണണ്ട' എന്നിങ്ങനെയെല്ലാമാണ് കമന്റുകള്‍.

ശ്യാം പുഷ്‌കരന്‍ തിരക്കഥ രചിച്ച ചിത്രം വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകം 'മാക്ബത്തി'ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു നിര്‍മിച്ചിരിക്കുന്നത്. ഏപ്രില്‍ ഏഴിനായിരുന്നു ജോജിയുടെ റിലീസ്. ബാബുരാജ് , ഉണ്ണിമായ, ജോജി ജോണ്‍, അലിസ്റ്റര്‍, ഷമ്മി തിലകന്‍, പി.എന്‍. സണ്ണി തുടങ്ങിയവരായിരുന്നു മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in