ജോണി ആന്റണിയും ഗൗതം മേനോനും, ഷഹദിന്റെ അനുരാഗം പുതിയ പോസ്റ്റര്‍

ജോണി ആന്റണിയും ഗൗതം മേനോനും, ഷഹദിന്റെ അനുരാഗം പുതിയ പോസ്റ്റര്‍

സംവിധായകരും അഭിനേതാക്കളുമായ ജോണി ആന്റണിയും ഗൗതം മേനോനും ഒന്നിക്കുന്ന പുതിയ ചിത്രം അനുരാഗത്തിന്റെ പോസ്റ്റര്‍ പങ്കുവച്ച് ജോണി ആന്റണി. സംവിധായകന്‍ ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോസ് എന്ന ബാങ്ക് ഉദ്യോഗസ്ഥനായാണ് ജോണി ആന്റണി എത്തുന്നത്. ഗൗതം മേനോനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ജോണി ആന്റണി സിനിമ അനൗണ്‍സ് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ആസ്വിന്‍ ജോസാണ് നായകനായി എത്തുന്നത്.

പ്രകാശന്‍ പരക്കട്ടെ എന്ന ചിത്രത്തിന് ശേഷം ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അനുരാഗം. ചിത്രത്തിലെ നായകകഥാപാത്രം അവതരിപ്പിക്കുന്ന അശ്വിന്‍ ജോസാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സംവിധായകരായ ജോണി ആന്റണിയും ഗൗതം മേനോനും ആദ്യമായാണ് ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്. ഇവരെ കൂടാതെ ദേവയാനി, ഷീല, ഗൗരി ജി കിഷന്‍, മൂസി, ലെനാ, ദുര്‍ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ലക്ഷ്മി നാഥ് ക്രിയേഷന്‍സ്, സത്യം സിനിമാസ് എന്നീ ബാനറുകളില്‍ സുധീഷ് എന്‍, പ്രേമചന്ദ്രന്‍ എ.ജി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ജോയല്‍ ജോണ്‍സ് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സുരേഷ് ഗോപിയും എഡിറ്റര്‍ ലിജോ പോളുമാണ്. അനീസ് നാടോടിയാണ് ചിത്രത്തിന്റെ കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. അനുരാഗത്തിലെ ആദ്യ ഗാനം 'ചില്ല് ആണേ' ഇതിനകം യൂടൂബില്‍ റിലീസ് ചെയ്തിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in