ജോണ്‍ പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍; സഹായ അഭ്യര്‍ത്ഥനയുമായി സുഹൃത്തുക്കള്‍

ജോണ്‍ പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍; സഹായ അഭ്യര്‍ത്ഥനയുമായി സുഹൃത്തുക്കള്‍

എറണാകുളം ലിസി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന മുതിര്‍ന്ന തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ ചികിത്സയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ച് സുഹൃത്തുക്കള്‍. രണ്ട് മാസത്തോളമായി അദ്ദേഹം ചികിത്സയിലാണ്. ശ്വാസ തടസവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുമാണ് ആണ് പ്രശ്‌നങ്ങള്‍. കഴിഞ്ഞ ആഴ്ച്ചയാണ് അദ്ദേഹത്തെ ലിസി ആശുപത്രിയിലേക്ക് മാറ്റിയത്.

ചികിത്സയെ തുടര്‍ന്ന് ജോണ്‍ പോളിന്റെ കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. അതേ തുടര്‍ന്നാണ് സുഹൃത്തുക്കള്‍ സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയത്. സമൂഹമാധ്യമത്തില്‍ സൂഹൃത്തുക്കള്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. സഹായം നല്‍കുന്നതിനായി ജോണ്‍പോളിന്റെ മകളുടെ ഭര്‍ത്താവിന്റെ അക്കൗണ്ട് നമ്പറും കുറിപ്പില്‍ കൊടുത്തിട്ടുണ്ട്.

നിലവില്‍ ജോണ്‍ പോള്‍നേരിയ തോതില്‍ ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. കടുത്ത ശ്വാസ തടസം കാരണം നല്‍കിയിരുന്ന ബൈ- പാപ്പ് സപ്പോര്‍ട്ട് രാത്രി മാത്രമായി പരിമിതപ്പെടുത്തുവാന്‍ സാധിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹം ഉള്ളത്.

പ്രൊഫ എം കെ സാനു, പ്രൊഫ എം തോമസ് മാത്യൂ, ഫാ തോമസ് പുതുശ്ശേരി, എം മോഹന്‍, സിഐസിസി ജയചന്ദ്രന്‍, പി രാമചന്ദ്രന്‍, അഡ്വ മനു റോയ്, സി ജി രാജഗോപാല്‍, ജോണ്‍സണ്‍ സി എബ്രഹാം, തനൂജ ഭട്ടതിരി എന്നിവര്‍ ചേര്‍ന്നാണ് സഹായഭ്യര്‍ഥന നടത്തിയിരിക്കുന്നത്.

ACCOUNT DETAILS:

Related Stories

No stories found.
logo
The Cue
www.thecue.in