'ജോണ്‍ ലൂതര്‍' തിയേറ്ററിലേക്ക്; റിലീസ് പ്രഖ്യാപിച്ച് ജയസൂര്യ

'ജോണ്‍ ലൂതര്‍' തിയേറ്ററിലേക്ക്; റിലീസ് പ്രഖ്യാപിച്ച് ജയസൂര്യ

ജയസൂര്യ കേന്ദ്ര കഥാപാത്രമാകുന്ന 'ജോണ്‍ ലൂതറി'ന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം മെയ് 27ന് തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തും. ജയസൂര്യയാണ് വിവരം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. അഭിജിത്ത് ജോസഫാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.

റോബി വര്‍ഗീസ് രാജ് ആണ് ഛായാഗ്രഹണം. ജയസൂര്യയ്ക്ക് പുറമേ ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോല്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്മി തുടങ്ങിയവവരും ചിത്രത്തിലുണ്ട്. അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ് പി മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. സഹനിര്‍മ്മാണം ക്രിസ്റ്റീന തോമസ്. എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി മേനോന്‍.

കലാസംവിധാനം അജയ് മങ്ങാട്, മേക്കപ്പ് ലിബിന്‍ മോഹനന്‍. ആക്ഷന്‍ ഫീനിക്‌സ് പ്രഭു. സംഗീതം ഷാന്‍ റഹ്മാന്‍. വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ സൗണ്ട് കൈകാര്യം ചെയ്തിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in