കുഞ്ഞിലയുടെ ചോദ്യങ്ങള്‍ 3 വര്‍ഷമായി ഇവിടെ ഉന്നയിക്കപ്പെട്ടവയാണ്: മേളയില്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്ന മാനദണ്ഡമെന്താണെന്ന് ജിയോ ബേബി

കുഞ്ഞിലയുടെ ചോദ്യങ്ങള്‍  3 വര്‍ഷമായി ഇവിടെ ഉന്നയിക്കപ്പെട്ടവയാണ്:  മേളയില്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്ന മാനദണ്ഡമെന്താണെന്ന് ജിയോ ബേബി

വനിത ചലച്ചിത്ര മേളയിലെ സിനിമകളുടെ തെരഞ്ഞെടുപ്പ് മാനദണ്ഡം എന്താണെന്ന് സംവിധായകന്‍ ജിയോ ബേബി. സംവിധായിക കുഞ്ഞില മാസിലാമണി ചോദിക്കുന്ന ചോദ്യങ്ങള്‍ കഴിഞ്ഞ 3 വര്‍ഷമായി ഇവിടെ ഉന്നയിക്കപ്പെട്ട നിലനില്‍ക്കുന്ന ചോദ്യങ്ങളാണെന്നും ജിയോ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.

കുഞ്ഞില മാസിലാമണി കഴിഞ്ഞ ഒരാഴ്ചയായി ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങള്‍ കഴിഞ്ഞ 3 വര്‍ഷമായി ഇവിടെ ഉന്നയിക്കപ്പെട്ട, ഇവിടെ ഇപ്പോളും നിലനില്‍ക്കുന്ന ചോദ്യങ്ങള്‍ ആണ്. എന്താണ് വനിത ചലച്ചിത്ര മേളയിലെ സിനിമകളുടെ തിരഞ്ഞെടുപ്പ് മാനദണ്ഡം? ഉത്തരം അറിയുക എന്നത് ജനാധിപത്യവിശ്വാസിളുടെ അവകാശം ആണ് ചലച്ചിത്ര അക്കാഡമി.

ജിയോ ബേബി

കുഞ്ഞിലയുടെ സിനിമ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാത്ത സാഹചര്യത്തില്‍ പ്രതിഷേധം അറിയിച്ച് സംവിധായിക വിധു വിന്‍സന്റെ തന്റെ സിനിമയായ വൈറല്‍ സെബി മേളയില്‍ നിന്നും പിന്‍വലിച്ചിരുന്നു. സംവിധായിക ലീന മണിമേഖലയും സ്ത്രീപക്ഷ സിനിമയായ അസംഘടിതര്‍ പ്രദര്‍ശിപ്പിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു. വ്യവസ്ഥാപരമായ സ്വജനപക്ഷപാതവും പ്രാദേശിക ചലച്ചിത്ര പ്രവര്‍ത്തകരോടുള്ള അനാദരവും കാരണം കേരള ചലച്ചിത്ര അക്കാദമി (IFFK, IDSFFK, IWFK) സംഘടിപ്പിക്കുന്ന ഒരു ഫെസ്റ്റിവലുകളിലും തന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്നും ലീന ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം ഫെസ്റ്റിവലില്‍ മലയാളം വിഭാഗത്തില്‍ റിലീസ് ചെയ്ത സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നില്ല എന്നായിരുന്നു തീരുമാനം. അതിനാല്‍ പുതിയ സിനിമകള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്നാണ് കുഞ്ഞിലയുടെ സിനിമ ഒഴിവാക്കിയത്. കുഞ്ഞിലയുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും അക്കാദമി സെക്രട്ടറി സി.അജോയ് മാധ്യമങ്ങളോട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in