വൈകാരിക മുഹൂർത്തങ്ങൾക്കപ്പുറം സംഭവ ബഹുലമായ ഒരു കഥയാണ് മിറാഷ്: ജീത്തു ജോസഫ്

വൈകാരിക മുഹൂർത്തങ്ങൾക്കപ്പുറം സംഭവ ബഹുലമായ ഒരു കഥയാണ് മിറാഷ്: ജീത്തു ജോസഫ്
Published on

കിഷ്കിന്ധാ കാണ്ഡത്തിൽ നിന്നും വ്യത്യസ്തമായ ത്രില്ലറാണ് മിറാഷ് എന്ന് സംവിധായകൻ ജീത്തു ജോസഫ്. കിഷ്കിന്താകാണ്ഡം വൈകാരികാരിക മുഹൂർത്തങ്ങൾ നിറഞ്ഞ ഒരു നിഗൂഢമായ ത്രില്ലർ സിനിമയാണ്. എന്നാൽ വൈകാരിക മുഹൂർത്തങ്ങൾക്കപ്പുറം സംഭവ ബഹുലമായ ഒരു കഥയാണ് മിറാഷ് എന്ന് ജീത്തു ജോസഫ് ക്യു സ്റ്റുഡിയോയോട്.

ജീത്തു ജോസഫിന്റെ വാക്കുകൾ:

കുറച്ചു പ്രശ്നങ്ങളും അതിനുള്ള ഉത്തരങ്ങളും തേടിയുള്ള ഒരു യാത്രയാണ് മിറാഷ്. അപർണയുടെയുടെ കഥാപാത്രവും അവരുടെ സഹപ്രവർത്തകനും ചേർന്ന് നടത്തുന്ന ഈ യാത്രയിൽ ഇടയ്ക്കു വച്ചു ആസിഫ് അലിയുടെ കഥാപാത്രവും കൂടെ ചേരുന്നു. അപ്പോൾ ഇവർ തങ്ങളുടെ പ്രശ്നങ്ങൾ കണ്ടെത്താനും അത് പരിഹരിക്കുവാനും ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. എന്നാൽ മുന്നോട്ട് ചെല്ലും തോറും ആദ്യമുണ്ടായിരുന്ന പ്രശ്നമല്ല പിന്നീട് നേരിടേണ്ടി വരുന്നത്. മറ്റു പല കുഴപ്പങ്ങളും അവർക്ക് അഭിമുഖികരിക്കേണ്ടി വരുന്നു. കിഷ്കിന്ധാ കാണ്ഡം വൈകാരികാരിക മുഹൂർത്തങ്ങൾ നിറഞ്ഞ ഒരു നിഗൂഢമായ ത്രില്ലർ സിനിമയാണ്. എന്നാൽ വൈകാരികമുഹൂർത്തങ്ങൾക്കപ്പുറം സംഭവ ബഹുലമായ ഒരു കഥയാണ് മിറാഷ് എന്ന സിനിമയിലൂടെ കാണിക്കുന്നത്.

അതേസമയം മിറാഷ് തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആസിഫ് അലി, അപർണ്ണ ബാലമുരളി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയിൽ ഹക്കിം ഷാജഹാൻ, ദീപക് പറമ്പോൽ, ഹന്നാ റെജി കോശി, സമ്പത്ത് രാജ്, അർജുൻ ഗോപൻ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. ഇ ഫോർ എക്സ്പിരിമെന്‍റ്സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആർ മെഹ്ത, ജതിൻ എം സേഥി, സി.വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in