'ബേസിൽ ജോസഫുമായി കൈകോർത്ത് ജീത്തു ജോസഫ്' ; നുണക്കുഴി ടൈറ്റിൽ പോസ്റ്റർ

'ബേസിൽ ജോസഫുമായി കൈകോർത്ത് ജീത്തു ജോസഫ്' ; നുണക്കുഴി ടൈറ്റിൽ പോസ്റ്റർ

ബേസിൽ ജോസഫ്, ഗ്രേസ് ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'നുണക്കുഴി' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.12th മാൻ, കൂമൻ എന്നീ സിനിമകൾ എഴുതിയ കെ ആർ കൃഷ്ണകുമാർ ആണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്. 2024 ൽ ചിത്രം തിയറ്ററുകളിലെത്തും.

സരെഗമയുടെയും വിൻറ്റെജ് ഫിലിമ്സിന്റെയും ബാനറിൽ വിക്രം മെഹർ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്, അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിനായക് വി എസ് നിർവഹിക്കുന്നു.

'ദൃശ്യം 2', '12th മാൻ', 'റാം' എന്നീ ചിത്രങ്ങൾക്ക് ശേഷം ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'നേര്' ആണ് ജീത്തു ജോസെഫിന്റെതായി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. ഒരു കോർട്ട് റൂം ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ്. പ്രിയാമണി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ 33 മത് നിർമാണ ചിത്രംകൂടിയാണിത്.

Related Stories

No stories found.
logo
The Cue
www.thecue.in