ജയസൂര്യയുടെ 'ജോണ്‍ ലൂതര്‍'; തിയേറ്റര്‍ റിലീസ് ഇന്ന്

ജയസൂര്യയുടെ 'ജോണ്‍ ലൂതര്‍'; തിയേറ്റര്‍ റിലീസ് ഇന്ന്

ജയസൂര്യ കേന്ദ്ര കഥാപാത്രമായ ചിത്രം 'ജോണ്‍ ലൂതര്‍' ഇന്ന് തിയേറ്ററില്‍ റിലീസ് ചെയ്തു. നവാഗതനായ അഭിജിത്ത് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ ജയസൂര്യ പൊലീസ് വേഷത്തിലാണ് എത്തുന്നത്. ദീപക് പറമ്പോല്‍, സിദ്ദിഖ്, ശ്രീലക്ഷ്മി, ആത്മിയ രാജന്‍, ദൃശ്യ രഘുനാഥ്, ശിവദാസ് കണ്ണൂര്‍, ശ്രീകാന്ത് മുരളി, പ്രമോദ് വെളിയനാട് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

അലോന്‍സ ഫിലിംസിന് കീഴില്‍ തോമസ് പി മാത്യുവും സഹനിര്‍മ്മാതാവ് ക്രിസ്റ്റീന തോമസും ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. സെഞ്ച്വറി റിലീസാണ് ചിത്രം വിതരണം ചെയ്യുന്നത്. റോബി വര്‍ഗീസ് രാജ് ഛായാഗ്രഹണവും പ്രവീണ്‍ പ്രഭാകര്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി മേനോന്‍, സൗണ്ട് ഡിസൈനിംഗ് വിക്കി, കിഷന്‍. എം ആര്‍ രാജാകൃഷ്ണന്‍ ഓഡിയോഗ്രഫി. അജയ് മാങ്ങാട് കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. സരിത ജയസൂര്യയാണ് ജയസൂര്യയുടെ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചിരിക്കുന്നത്. മറ്റ് താരങ്ങളുടെ വസ്ത്രാലങ്കാരം സമീറ സനീഷാണ്.

മേക്കപ്പ് ലിബിന്‍ മോഹനന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജിബിന്‍ ജോണ്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍ ഫിനിക്‌സ് പ്രഭു. എ എസ് ദിനേശ്, പ്രതീഷ് എന്നിവരാണ് പിആര്‍ഒ.

Related Stories

No stories found.
logo
The Cue
www.thecue.in