

ടൈറ്റൻസ് സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് നടൻ ജയസൂര്യ. ഒരു ഹ്യൂമർ ചിത്രം ചെയ്യണമെന്ന ആഗ്രഹത്തിൽ നിൽക്കുന്ന സമയമാണ് ടൈറ്റൻസിന്റെ കഥ എത്തുന്നത്. ആദ്യം ഈ സിനിമ ഒരു സീരിയസ് സബ്ജക്ട് ആയിരുന്നു. എന്നാൽ പിന്നീടുള്ള ആലോചനകളിലാണ് അതൊരു തമാശ ചിത്രമായി ചെയ്യാമെന്ന പ്ലാനിൽ എത്തുന്നത് എന്ന് ജയസൂര്യ പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജയസൂര്യ.
'ഞാൻ കുറെ നാളായി ഒരു ഹ്യൂമർ സിനിമ ചെയ്തിട്ട്. ആട് ചെയ്തു, എന്നാൽ ആദ്യ രണ്ട് ഭാഗങ്ങളെ അപേക്ഷിച്ച് അത്ര ഹ്യൂമർ പരിപാടികൾ ആ സിനിമയിൽ ഇല്ല. പഴയകാലവും ജ്യോത്സ്യന്റെ എപ്പിസോഡും ഒക്കെയാണ് അതിൽ ഉള്ളത്. അത് കഴിഞ്ഞപ്പോൾ കൂടുതലും വരുന്നത് ഇന്റെൻസ് സബ്ജക്ട്സ് ആയിരുന്നു. നമ്മുടെ സുഹൃത്തുക്കളോടൊക്കെ 'എന്തെങ്കിലും ഹ്യൂമർ പരിപാടിയുമായി വാടാ' എന്ന് പറയുമായിരുന്നു. ടൈറ്റൻസ് പോലും ആദ്യം പ്ലാൻ ചെയ്തത് കുറച്ച് സീരിയസ് പരിപാടിയായിട്ടാണ്. പിന്നീടാണ് ഹ്യൂമർ പരിപാടി പിടിക്കാമെന്ന ആലോചനയിൽ എത്തുന്നത്,' ജയസൂര്യ പറഞ്ഞു.
അതേസമയം ടൈറ്റൻസ് നാളെ റിലീസിന് ഒരുങ്ങുകയാണ്. ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിൻസ് ജോയിയാണ്. നേരമ്പോക്ക്, മാനുവൽ മൂവി മേക്കേഴ്സ്, അവനിർ ടെക് എന്നീ ബാനറുകളിൽ മിഥുൻ മാനുവൽ തോമസും ഇർഷാദ് എം. ഹസനും, ബാബു ഏട്ടൻ ഫിലിംസിന്റെ ബാനറിൽ പ്രദീപ് സി.എസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിഹാൽ, ബേബി ജീൻ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. കോമഡി, ഫാന്റസി, ത്രില്ലർ ഘടകങ്ങൾ സമന്വയിപ്പിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
രചന: ജെയിംസ് സെബാസ്റ്റ്യൻ, നിർമ്മാതാക്കൾ: മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം. ഹസൻ, പ്രദീപ് സി.എസ്., ഛായാഗ്രഹണം: വിഷ്ണു ശർമ്മ, എഡിറ്റിംഗ്: ഷമീർ മുഹമ്മദ്, സംഗീതം: ഡോൺ വിൻസെന്റ്, പ്രൊഡക്ഷൻ ഡിസൈൻ: അരുൺ വെഞ്ഞാറമൂട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: സുനിൽ സിങ്, ശ്രീജിത്ത് ഗില്ലി, സജിത്ത് പി.വൈ., ലൈൻ പ്രൊഡ്യൂസർ: റോബിൻ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ.
ആർട്ട് ഡയറക്ടർ: മഹേഷ് പിറവം, വിഎഫ്എക്സ് ഡയറക്ടർ: വിശാഖ് ബാബു, കോസ്റ്റ്യൂം: സിജി നോബിൾ തോമസ്, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: കിഷൻ മോഹൻ, സൗണ്ട് മിക്സിങ്: രാജകൃഷ്ണൻ എം.ആർ., ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ: രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്, ക്രിയേറ്റീവ് അസോസിയേറ്റ്: ബിനോഷ് ജോർജ്, സംഘട്ടനം: ഫീനിക്സ് പ്രഭു, ഡിജിറ്റൽ പി.ആർ.: യദുൽ ബോസ്, വിവേക് വിനയ്രാജ്, സ്റ്റിൽസ്: എസ്.ബി.കെ. ഷുഹൈബ്, ബോയാക്, വിഎഫ്എക്സ്: മൈൻഡ് സ്റ്റെയിൻ സ്റ്റുഡിയോസ്, പിക്റ്റോറിയൽ എഫ്.എക്സ്., ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പി.ആർ.ഒ.: വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.