ആദ്യം ക്ലാസ്സ്‌മേറ്റ്സിലെ കഥാപാത്രത്തിന്റെ പേര് മറ്റൊന്ന്, സതീശനൊപ്പം "കഞ്ഞിക്കുഴി" ചേർത്താലോ എന്നത് എന്റെ സജഷൻ: ജയസൂര്യ

ആദ്യം ക്ലാസ്സ്‌മേറ്റ്സിലെ കഥാപാത്രത്തിന്റെ 
പേര് മറ്റൊന്ന്, സതീശനൊപ്പം "കഞ്ഞിക്കുഴി" ചേർത്താലോ എന്നത് എന്റെ സജഷൻ: ജയസൂര്യ
Published on: 

‘ക്ലാസ്മേറ്റ്സ്’ സിനിമയുടെ ഓർമ്മകൾ പങ്കുവെച്ച് നടൻ ജയസൂര്യ. സിനിമയിലെ തന്റെ കഥാപാത്രമായ സതീശൻ കഞ്ഞികുഴിക്ക് ആദ്യം നൽകിയിരുന്ന പേര് മറ്റൊന്നായിരുന്നു. കഞ്ഞിക്കുഴി’ എന്ന സ്ഥലത്തിന്റെ പേര് കേൾക്കുമ്പോഴുള്ള കൗതുകമാണ് കഥാപാത്രത്തിന്റെ പേരിനൊപ്പം കഞ്ഞിക്കുഴി ചേർക്കാൻ പ്രേരിപ്പിച്ചതെന്ന് ജയസൂര്യ പറഞ്ഞു. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജയസൂര്യ.

ആദ്യം ഈ കഥാപാത്രത്തിന്റെ പേര് സതീശൻ കഞ്ഞിക്കുഴി എന്നായിരുന്നില്ല. വേറെ എന്തോ പേരായിരുന്നു. പിന്നീട് ഞാൻ സംവിധായകൻ ലാൽ ജോസിനോട് കോട്ടയത്ത് കഞ്ഞിക്കുഴി എന്ന് പറയുന്ന സ്ഥലമുണ്ടെന്നും ആ പേര് കേൾക്കുമ്പോൾ ഒരു ഫൺ ഉണ്ടെന്നും പറഞ്ഞു. പേരിന്റെ വാലായി കഞ്ഞിക്കുഴി ചേർത്താലും കുഴപ്പമില്ലല്ലോ എന്ന് ചോദിച്ചപ്പോൾ, ‘അതിനെന്താ കുഴപ്പം, നമുക്ക് ചെയ്യടാ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെയാണ് സതീശൻ കഞ്ഞിക്കുഴി എന്ന പേര് വരുന്നത്,’ ജയസൂര്യ പറഞ്ഞു.

2006 ഓഗസ്റ്റിലായിരുന്നു ക്ലാസ്സ്‌മേറ്റ്സ് റിലീസ് ചെയ്യുന്നത്. ജയിംസ് ആല്‍ബര്‍ട്ടിന്‍റെ തിരക്കഥയിൽ ലാൽ ജോസാണ് ചിത്രം സംവിധാനം ചെയ്തത്. പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തും കാവ്യ മാധവനും നരേനുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അലക്സ്പോളും വയലാർ ശരത്ചന്ദ്രവർമയും ചേർന്നാണ് സിനിമയിലെ ഗാനങ്ങൾ ഒരുക്കിയത്. രാജീവ് രവിയാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തത്.

logo
The Cue
www.thecue.in