താടിനീട്ടി സംഗീതജ്ഞനായി ജയസൂര്യയുടെ 'സണ്ണി', രഞ്ജിത് ശങ്കറിന്റെ ഫസ്റ്റ് ലുക്ക്

താടിനീട്ടി സംഗീതജ്ഞനായി ജയസൂര്യയുടെ 'സണ്ണി', രഞ്ജിത് ശങ്കറിന്റെ ഫസ്റ്റ് ലുക്ക്

ജയസൂര്യയുടെ നൂറാം സിനിമ 'സണ്ണി', ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി. അഭിനേതാവെന്ന നിലയില്‍ മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ച രഞ്ജിത് ശങ്കറിന്റെ സംവിധാനത്തില്‍ ജയസൂര്യ നായകനാകുന്ന ആറാം ചിത്രമാണ് സണ്ണി. സംഗീതജ്ഞനായാണ് ചിത്രത്തില്‍ ജയസൂര്യ എത്തുന്നത്. കൊച്ചിയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

മുന്‍പ് ചെയ്ത സിനിമകളില്‍ നിന്ന് വേറിട്ട പ്രമേയമാണ് സണ്ണിയുടേതെന്ന് രഞ്ജിത് ശങ്കര്‍ പറഞ്ഞിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചിത്രീകരണം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലാണ് പ്രധാന ലൊക്കേഷന്‍. മുഴുവന്‍ ക്രൂവും ഇതേ ഹോട്ടലില്‍ താമസിച്ചായിരിക്കും ഷൂട്ട് ചെയ്യുക. 'പുണ്യാളന്‍ അഗര്‍ബത്തീസ്', 'സു സു സുധീ വാല്‍മീകം', 'പ്രേതം', 'പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്', 'പ്രേതം സെക്കന്‍ഡ്', 'ഞാന്‍ മേരിക്കുട്ടി' എന്നിവയാണ് ജയസൂര്യയും രഞ്ജിത് ശങ്കറും ഒന്നിച്ച മറ്റു സിനിമകള്‍. മധു നീലകണ്ഠനാണ് ക്യാമറ. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്‌സിന്റെ ബാനറില്‍ രഞ്ജിത്തും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത 'വെള്ളം' ആണ് കൊവിഡിന് മുമ്പ് ചീത്രീകരണം പൂര്‍ത്തിയായ ചിത്രം.

താടിനീട്ടി സംഗീതജ്ഞനായി ജയസൂര്യയുടെ 'സണ്ണി', രഞ്ജിത് ശങ്കറിന്റെ ഫസ്റ്റ് ലുക്ക്
ഹൃദയം കൊണ്ട് എന്റെ ആദ്യ സിനിമ, ജയസൂര്യയുടെ 100ാം ചിത്രവുമായി രഞ്ജിത് ശങ്കര്‍

സാന്ദ്ര മാധവ്‌ന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മ സംഗീതം പകരുന്നു.എഡിറ്റര്‍-സമീര്‍ മുഹമ്മദ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സജീവ് ചന്തിരൂര്‍,കല-സൂരാജ് കുരുവിലങ്ങാട്,മേക്കപ്പ്-ആര്‍ വി കിരണ്‍രാജ്,കോസ്റ്റ്യൂം ഡിസൈനര്‍-സരിത ജയസൂര്യ,സ്റ്റില്‍സ്-നിവിന്‍ മുരളി,പരസ്യക്കല-ആന്റണി സ്റ്റീഫന്‍,സൗണ്ട്-സിനോയ് ജോസഫ്,അസോസിയേറ്റ് ഡയറക്ടര്‍-അനൂപ് മോഹന്‍,അസോസിയേറ്റ് ക്യാമറമാന്‍-ബിനു,ഫിനാന്‍സ് കണ്‍ട്രോളര്‍-വിജീഷ് രവി,പ്രൊഡ്ക്ഷന്‍ മാനേജര്‍-ലിബിന്‍ വര്‍ഗ്ഗീസ്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Related Stories

No stories found.
logo
The Cue
www.thecue.in