ജയസൂര്യ നായകനാകുന്ന 'ജോൺ ലൂതർ'; ടൈറ്റിൽ പോസ്റ്റർ

ജയസൂര്യ നായകനാകുന്ന 'ജോൺ ലൂതർ'; ടൈറ്റിൽ പോസ്റ്റർ

നവാഗതനായ അഭിജിത്ത്‌ ജോസഫിന്റെ സംവിധാനത്തിൽ ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം 'ജോൺ ലൂതറി'ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. അലോൻസ ഫിലിംസിന്റെ ബാനറിൽ മാത്യു പി തോമസാണ് ചിത്രം നിർമ്മിക്കുന്നത്‌.

ഷാൻ റഹ്‌മാൻ സംഗീത സംവിധാനവും റോബി വർഗീസ്‌ രാജ്‌ ഛായാ​ഗ്രാഹണവും നിർവ്വഹിക്കുന്നു. പ്രവീൺ പ്രഭാകറാണ് എഡിറ്റിംങ്. ബിജു ചന്ദ്രൻ ആർട് ഡയറക്ഷൻ. ചിത്രത്തിൽ ജയസൂര്യയുടെ കോസ്റ്റ്യൂം ഡിസൈനർ സരിത ജയസൂര്യയാണ്.

മലയാളത്തില്‍ ആദ്യമായി ഡിജിറ്റല്‍ റിലീസിനെത്തിയ 'സൂഫിയും സുജാതയു'മായിരുന്നു ജയസൂര്യയുടെ അവസാനമിറങ്ങിയ ചിത്രം. നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത സിനിമ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മിച്ചിരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in