'ദെെവവും പറുദീസയുമെല്ലാം എന്നേ കെെവിട്ടവരാണ് നമ്മൾ;മമ്മൂട്ടിയുടെ ശബ്ദത്തിലെ 'ഡെവിൾസ് അൾട്ടർനേറ്റീവ്'; ജയറാമിന്റെ അബ്രഹാം ഓസ്ലർ ട്രെയ്ലർ

'ദെെവവും പറുദീസയുമെല്ലാം എന്നേ കെെവിട്ടവരാണ് നമ്മൾ;മമ്മൂട്ടിയുടെ ശബ്ദത്തിലെ 'ഡെവിൾസ് അൾട്ടർനേറ്റീവ്'; ജയറാമിന്റെ അബ്രഹാം ഓസ്ലർ ട്രെയ്ലർ

ജയിലും തടവുകാരും മെഡിക്കൽ പശ്ചാത്തലവുമായി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ഓസ്ലർ എന്ന സിനിമയുടെ ട്രെയിലർ പുറത്ത്. ജയിലിൽ സ്ഥിരം സന്ദർശകനായെത്തുന്ന എബ്രഹാം ഓസ്ലർ എന്ന കഥാപാത്രമായാണ് ട്രെയിലർ ജയറാമിനെ പരിചയപ്പെടുത്തുന്നത്. അഞ്ചാം പാതിര പോലൊരു ത്രില്ലർ അല്ലെന്നും ഇമോഷണൽ ക്രൈം ഡ്രാമയാണ് ചിത്രമെന്ന് മിഥുൻ മാനുവൽ തോമസ് പറയുന്നു. മിഥുൻ മാനുവൽ തോമസിനൊപ്പം ജയറാമിന്റെ ബോക്സ് ഓഫീസ് തിരിച്ചുവരവായിരിക്കും ചിത്രമെന്നാണ് പ്രതീക്ഷ. ട്രെയിലറിന്റെ അവസാന ഭാ​ഗത്ത് ഡവിൾസ് ഓൾട്ടർനറ്റീവ് എന്ന് മമ്മൂട്ടിയുടെ ശബ്ദത്തിൽ കേൾക്കാനാകും. സിനിമയിൽ സുപ്രധാന റോളിൽ മമ്മൂട്ടിയുമുണ്ടെന്ന് വാർത്തകൾ വന്നിരുന്നു.

ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഡോക്ടര്‍ രണ്‍ധീര്‍ കൃഷ്ണനാണ്. നേരമ്പോക്കിന്റെ ബാനറില്‍ മിഥുൻ മാനുവൽ തോമസും, ഇര്‍ഷാദ് എം ഹസനും ചേര്‍ന്ന് നിർമിക്കുന്ന ചിത്രം ജനുവരി 11ന് തിയറ്ററുകളിലെത്തും. അര്‍ജുന്‍ അശോകന്‍, ജഗദീഷ്, സായ് കുമാര്‍, ദിലീഷ് പോത്തന്‍, അനശ്വരരാജന്‍, സെന്തില്‍ കൃഷ്ണ ആര്യ സലിം, അര്‍ജുന്‍ നന്ദകുമാര്‍, അസീം ജമാല്‍, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.

തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മിഥുന്‍ മുകുന്ദനാണ് ചിത്രത്തിന് സംഗീതം ഒരുക്കുക. സൈജു ശ്രീധരന്‍ എഡിറ്റിംഗും ഗോകുല്‍ ദാസ് കലാസംവിധാനവും നിര്‍വഹിക്കുന്നു. ആന്റോ ജോസഫാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in