'പൊന്നിയിന്‍ സെല്‍വന്' ശേഷം ബിഗ് ബഡ്ജറ്റ് ചിത്രവുമായി ജയം രവി; നായികയായി കല്യാണി പ്രിയദര്‍ശന്‍

'പൊന്നിയിന്‍ സെല്‍വന്' ശേഷം ബിഗ് ബഡ്ജറ്റ് ചിത്രവുമായി ജയം രവി; നായികയായി കല്യാണി പ്രിയദര്‍ശന്‍

'പൊന്നിയിന്‍ സെല്‍വന്‍' എന്ന ചിത്രത്തിന് ശേഷം ജയം രവി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ജീനി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അര്‍ജുനന്‍ ജൂനിയറാണ്. വേല്‍സ് ഫിലിംസ് ഇന്റര്‍നാഷണല്‍സിന്റെ ബാനറില്‍ ഡോ. ഇഷാരി കെ. ഗനേഷാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം തമിഴ്, തെലുഗ്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ റിലീസിനെത്തും. ചിത്രത്തിന്റെ ലോഞ്ചിങ്ങ് ഇന്ന് രാവിലെ ചെന്നൈയില്‍ നടന്നു.

ജയം രവിയോടൊപ്പം കൃതി ഷെട്ടി, കല്യാണി പ്രിയദര്‍ശന്‍, വാമിക ഗബ്ബി, ദേവയാനി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മിഷ്‌കിന്റെ മുന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന അര്‍ജുനന്‍ ജൂനിയര്‍ ചലച്ചിത്ര രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് 'ജീനി'. വേല്‍സ് ഫിലിം ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്റെ ഇരുപത്തിയഞ്ചാം ചിത്രമായ ജീനി. 'പൊന്നിയിന്‍ സെല്‍വന്' ശേഷം വരുന്ന ജയം രവിയുടെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്റ്റ് ആയിരിക്കും ഇത് . പിഎസ് 1, 2 എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ എആര്‍ റഹ്മാന്‍ തന്നെയാണ് ഈ ചിത്രത്തിന്റെയും സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ഹോളിവുഡ്, ഇന്റര്‍നാഷണല്‍ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫറായ യാനിക്ക് ബെന്‍ ആണ് ആക്ഷന്‍ സീക്വന്‍സുകള്‍ക്ക് വേണ്ടി എത്തുന്നത്. മഹേഷ് മുത്തുസ്വാമി ക്യാമറ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ്ങ് പ്രദീപ് ഇ രാഘവാണ്. ആര്‍ട്ട് ഡയറക്ടര്‍ - ഉമേഷ് ജെ കുമാര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍ - കെ. അശ്വിന്‍, ക്രിയേറ്റിവ് പ്രൊഡ്യുസര്‍ - കെ ആര്‍ പ്രഭു്. പി ആര്‍ ഒ - ശബരി

Related Stories

No stories found.
logo
The Cue
www.thecue.in