ഇത് തീ പാറും... അനിരുദ്ധ് മ്യൂസിക്കിൽ പോലീസ് വേഷത്തിൽ വിജയ്, 'ജന നായകൻ' 2026 ജനുവരി 9 ന് തിയറ്ററുകളിൽ

ഇത് തീ പാറും...  അനിരുദ്ധ് മ്യൂസിക്കിൽ പോലീസ് വേഷത്തിൽ വിജയ്, 'ജന നായകൻ' 2026 ജനുവരി 9 ന് തിയറ്ററുകളിൽ
Published on

വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ജനനായകന്റ ആദ്യ ടീസർ പുറത്ത്. വിജയ്യുടെ പിറന്നാൾ ദിനത്തിലാണ് ചിത്രത്തിന്റെ ടീസർ അണിയർ പ്രവർ‌ത്തകർ പങ്കുവച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറിന്റെ തീ പാറുന്ന മ്യൂസിക്കിൽ വീണ്ടും ഒരു പോലീസ് വേഷത്തിലാണ് വിജയ് ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. രാഷ്ട്രീയ പ്രവേശത്തിന് പിന്നാലെ വിജയ് അഭിനയിക്കുന്ന അവസാന ചിത്രമായിരിക്കും ജനനായകൻ. അതിനാൽ തന്നെ ചിത്രത്തെക്കുറിച്ച് വരുന്ന ഒരോ അപ്ഡേറ്റും അത്രമേൽ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഒരു പൊളിറ്റിക്കൽ കൊമേർഷ്യൽ എന്റർടൈനർ ആയിരിക്കും ജനനായകൻ എന്നാണ് റിപ്പോർട്ടുകൾ.

കയ്യിൽ ഒരു വാളുമായി പൊലീസ് വേഷത്തിൽ വില്ലന്മാരുടെ മുന്നിലേക്ക് പോലീസ് വേഷത്തിൽ നടന്നുവരുന്ന വിജയ്‌യെ ആണ് ടീസറിൽ കാണാനാകുന്നത്. ഒരു പക്കാ മാസ്സ് പടമായിരിക്കും ജനനായകൻ എന്ന സൂചന ടീസർ നൽകുന്നുണ്ട്. 'എൻ നെഞ്ചിൽ കുടിയിരിക്കും' എന്ന വിജയ്‌യുടെ ജനപ്രീയ ഡയലോഗോടെയാണ് ടീസർ ആരംഭിക്കുന്നത്. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി 2026 ജനുവരി 9 ന് 'ജനനായകൻ' തിയറ്ററുകളിലെത്തും. ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അതേസമയം സിനിമയുടെ ഒടിടി സ്ട്രീമിങ് റൈറ്റ്സ് ആമസോൺ പ്രൈം സ്വന്തമാക്കിയെന്നാണ് മുമ്പ് റിപ്പോർട്ടുകൾ വന്നത്. 121 കോടിയ്ക്കാണ് ചിത്രം ആമസോൺ സ്വന്തമാക്കിയിരിക്കുന്നത്. ഒരു തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഏറ്റവും വലിയ സ്ട്രീമിങ് തുകയാണ് ഇത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം. ഛായാഗ്രഹണം- സത്യന്‍ സൂര്യന്‍, എഡിറ്റിംഗ്- പ്രദീപ് ഇ രാഘവ്, ആക്ഷന്‍- അനില്‍ അരശ്, കലാസംവിധാനം- വി സെല്‍വ കുമാര്‍, കൊറിയോഗ്രാഫി- ശേഖര്‍, സുധന്‍, വരികള്‍- അറിവ്, വസ്ത്രാലങ്കാരം- പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനര്‍- ഗോപി പ്രസന്ന, മേക്കപ്പ്- നാഗരാജ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വീര ശങ്കര്‍.

Related Stories

No stories found.
logo
The Cue
www.thecue.in