ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാണ്; പൃഥ്വിരാജും സുരാജും ഒന്നിക്കുന്ന ജനഗണമന ടീസര്‍

ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാണ്; പൃഥ്വിരാജും സുരാജും ഒന്നിക്കുന്ന ജനഗണമന ടീസര്‍

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന ജനഗണമന ടീസര്‍ എത്തി. റിപ്പബ്ലിക് ദിനത്തിലാണ് ടീസര്‍ പുറത്തിറക്കിയത്. ഗാന്ധിയെ കൊന്നതില്‍ രണ്ട് പക്ഷമുള്ള നാടാണെന്നും താന്‍ ഊരിപ്പോരുമെന്നും സുരാജ് അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രം ചോദ്യം ചെയ്യുന്നതിനിടെ പൃഥിരാജ് പറയുന്നതാണ് ടീസറിൽ ഉള്ളത് . രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രം ജയിലിലാകുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിലുള്ളത്.

ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം പൃഥ്വിരാജും സുരാജും ഒന്നിക്കുന്ന ചിത്രമാണ് ജനഗണമന. ക്വീനിന് ശേഷം ഡിജോ ജോസ് ഒരുക്കുന്ന ചിത്രമാണിത്. കൊച്ചിയിലായിരുന്നു ജനഗണമനയുടെ ചിത്രീകരണം.

ചിത്രത്തിന്റെ തിരക്കഥ ഷരിസ് മുഹമ്മദാണ്. ഛായാഗ്രഹണം സുദീപ് ഇളമണ്‍. സംഗീതം ജേക്‌സ് ബിജോയും. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പൃഥ്വിരാജിന് കൊവിഡ് ബാധിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in