
ജഗദീഷ്, ഇന്ദ്രൻസ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പരിവാർ. ചിത്രത്തിന് ആദ്യം ഇട്ടിരുന്ന പേര് പാണ്ഡവ ലഹള എന്നായിരുന്നുവെന്നും പിന്നീടാണ് പരിവാറിലേക്ക് എത്തിയതെന്നും നടൻ ജഗദീഷ് പറഞ്ഞു. സിനിമയിൽ ഇന്ദ്രൻസ് ചെയ്യുന്ന ഭീമൻ എന്ന കഥാപാത്രം സ്വാർത്ഥതയുടെ പിന്നാലെ പോകുന്ന സഹോദരങ്ങളെ ഉപദേശിക്കാൻ യോഗ്യതയുള്ള കഥാപാത്രമാന്നെന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞു .
ചിത്രത്തിൽ പൊളിറ്റിക്കളി ഇൻകറക്ട് ആയിട്ടുള്ളതും ദ്വയാർത്ഥ പ്രയോഗങ്ങളുമടങ്ങിയ സീനുകൾ ഇല്ലെന്നു നടൻ നേരത്തെ തന്നെ പറഞ്ഞിരുന്നു. ജഗദീഷ്, ഇന്ദ്രൻസ് തുടങ്ങിയവരെക്കൂടാതെ പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ്, സോഹൻ സീനുലാൽ, പ്രമോദ് വെളിയനാട്, ഉണ്ണി നായർ, ഷാബു പ്രൗദീൻ, ആൽവിൻ മുകുന്ദ്, വൈഷ്ണവ്, അശ്വന്ത് ലാൽ, ഹിൽഡ സാജു, ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ, ശോഭന വെട്ടിയാർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജഗദീഷ് പറഞ്ഞത്
ചിത്രത്തിന് ആദ്യം ഇട്ടിരുന്ന പേര് പാണ്ഡവ ലഹള എന്നായിരുന്നു . ഇന്ദ്രൻസ് അവതരിപ്പിക്കുന്ന കഥാപാത്രം ഭീമന്റേതാണ്. രണ്ടാംമൂഴത്തിലെ ഭീമനു സ്വകാര്യ ദുഃഖങ്ങൾ ഒരുപാടുണ്ട്. എന്നാൽ ഈ സിനിമയിലെ ഭീമൻ നന്മയുടെ പ്രതീകമാണ്. സ്വാർത്ഥതയുടെ പിന്നാലെ പോകുന്ന സഹോദരങ്ങളെ ഉപദേശിക്കാൻ യോഗ്യതയുള്ള കഥാപാത്രമാണ് സിനിമയിൽ ഭീമന്റേത്. ആ കഥാപാത്രം വലിയ ഒരു വ്യക്തിത്വമായിട്ട് ഞങ്ങളുടെ മുൻപിൽ ഉയർന്നു നിൽക്കുന്നു. എനിക്ക് സിനിമയിൽ കിട്ടിയിരിക്കുന്ന പേര് സഹദേവന്റേതാണ്. സിനിമയിൽ ഞങ്ങളുടെ ഇളയ സഹോദരനാണ് അർജുനന്റെ പേരുള്ളത്.
.
ഒരു മുഴുനീള കോമഡി ചിത്രമായാണ് പരിവാർ ഒരുക്കിയിരിക്കുന്നത് . ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അൽഫാസ് ജഹാംഗീർ ആണ്. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് ബിജിബാൽ ആണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ചിത്രം മാർച്ച് 7 ന് തിയറ്ററുകളിലെത്തി
പ്രൊഡക്ഷൻ കൺട്രോളർ-സതീഷ് കാവിൽ കോട്ട, കല-ഷിജി പട്ടണം, വസ്ത്രലങ്കാരം-സൂര്യ രാജേശ്വരീ, മേക്കപ്പ്-പട്ടണം ഷാ, എഡിറ്റർ-വിഎസ് വിശാൽ, ആക്ഷൻ-മാഫിയ ശശി, സൗണ്ട് ഡിസൈൻ-എം ആർ കരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-കെ ജി രജേഷ് കുമാർ, അസോസിയേറ്റ് ഡയറക്ടർ-സുമേഷ് കുമാർ, കാർത്തിക്, അസിസ്റ്റൻ്റ് ഡയറക്ടർ-ആന്റോ,പ്രാഗ് സി,സ്റ്റിൽസ്-രാംദാസ് മാത്തൂർ, വിഎഫ്എക്സ്-പ്രോമൈസ് ഗോകുൽവിശ്വം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ശിവൻ പൂജപ്പുര. പി ആർ ഒ -എ എസ് ദിനേശ്,വാഴൂർ ജോസ്, അരുൺ പൂക്കാടൻ. അഡ്വടൈസ്‌മെന്റ് -ബ്രിങ് ഫോർത്ത്