സ്ത്രീകള്‍ വരുമ്പോള്‍ തന്നെ ഒരു ഐശ്വര്യമല്ലേ: മഞ്ജുവിന്റെ 'ജാക്ക് ആന്റ് ജില്‍', ടീസര്‍

സ്ത്രീകള്‍ വരുമ്പോള്‍ തന്നെ ഒരു ഐശ്വര്യമല്ലേ: മഞ്ജുവിന്റെ 'ജാക്ക് ആന്റ് ജില്‍', ടീസര്‍

സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമാകുന്ന ജാക്ക് ആന്റ് ജില്ലിന്റെ ടീസര്‍ പുറത്തിറങ്ങി. സംവിധായകന്‍ മണിരത്‌നമാണ് ടീസര്‍ പുറത്തുവിട്ടത്. കോമഡിക്കും ആക്ഷനും പ്രാധാന്യം നല്‍കുന്ന ഒരു എന്റര്‍ട്ടെയിനറയിരിക്കും ചിത്രമെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. ഗോകുലം ഗോപാലന്‍. സന്തോഷ് ശിവന്‍, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സേതുലക്ഷ്മി, ഷായ്ലി കിഷന്‍, എസ്ഥേര്‍ അനില്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. മെയ് 20നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജോയ് മൂവി പ്രോഡക്ഷന്‍സാണ് ചിത്രം തീയറ്ററുകളില്‍ വിതരണത്തിന് എത്തിക്കുന്നത്.

ബി കെ ഹരിനാരായണനും റാം സുന്ദരും വരികള്‍ എഴുതിയ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് റാം സുരേന്ദറും ഗോപി സുന്ദറും ജയിക്‌സ് ബിജോയിയും ചേര്‍ന്നാണ്. കൃഷ്ണമൂര്‍ത്തിയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. തിരക്കഥ: സന്തോഷ് ശിവന്‍, അജില്‍ എസ് എം, സുരേഷ് രവിന്ദ്രന്‍, സംഭാഷണം: വിജീഷ് തോട്ടിങ്ങല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: രാജേഷ് മേനോന്‍, വിനോദ് കാലടി, നോബിള്‍ ഏറ്റുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍സ്: ജയറാം രാമചന്ദ്രന്‍, സിദ്ധാര്‍ഥ് എസ് രാജീവ്, മഹേഷ് ഐയ്യര്‍, അമിത് മോഹന്‍ രാജേശ്വരി, അജില്‍ എസ്എം.

അസോസിയേറ്റ് ഡയറക്ടര്‍: കുക്കു സുരേന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ഇ കുര്യന്‍, ആര്‍ട്ട് ഡയറക്ടര്‍: അജയന്‍ ചാലിശ്ശേരി, എഡിറ്റര്‍: രഞ്ജിത് ടച്ച് റിവര്‍, VFX ഡയറക്ടര്‍ & ക്രീയേറ്റീവ് ഹെഡ്: ഫൈസല്‍, സൗണ്ട് ഡിസൈന്‍: വിഷ്ണു പിസി, അരുണ്‍ എസ് മണി, (ഒലി സൗണ്ട് ലാബ്), സ്റ്റില്‍സ് :ബിജിത്ത് ധര്‍മടം, ഡിസൈന്‍സ്: ആന്റണി സ്റ്റീഫന്‍, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണി വെള്ളത്തൂവല്‍, ഡിസ്ട്രിബൂഷന്‍ ഹെഡ്: പ്രദീപ് മേനോന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദരന്‍, പി ആര്‍ ഓ: വാഴൂര്‍ ജോസ്, ഏ എസ് ദിനേഷ്, ആതിര ദില്‍ജിത്ത്.

Related Stories

No stories found.
logo
The Cue
www.thecue.in