ഇറാനിയൻ സംവിധായകൻ ദാരിയുഷ് മെഹർജുയിയും ഭാര്യ വഹിദെ മുഹമ്മദിഫറും കുത്തേറ്റ് കൊല്ലപ്പെട്ടു

ഇറാനിയൻ സംവിധായകൻ ദാരിയുഷ് മെഹർജുയിയും ഭാര്യ വഹിദെ മുഹമ്മദിഫറും കുത്തേറ്റ് കൊല്ലപ്പെട്ടു
Published on

പ്രശസ്ത ഇറാനിയൻ ചലച്ചിത്ര സംവിധായകൻ ദാരിയൂഷ് മെഹർജുയിയും ഭാര്യ വഹിദെ മുഹമ്മദീഫറിനെയും അജ്ഞാതനായ അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടു. ഇറാനിയൻ തലസ്ഥാനമായ ടെഹ്‌റാന്റെ പടിഞ്ഞാറ് പ്രാന്തപ്രദേശത്ത് ഉള്ള വീടിനുള്ളിലാണ് ഇരുവരെയും കുത്തേറ്റ നിലയിൽ കണ്ടെത്തിയതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. മകൾ മോന മെഹർജുയി ശനിയാഴ്ച വൈകുന്നേരം പിതാവിന്റെ വീട് സന്ദർശിക്കാൻ പോയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ഐആർഎൻഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

കൊലപാതകങ്ങളെക്കുറിച്ച് അധികാരികൾ അന്വേഷിക്കുന്നുണ്ടെങ്കിലും എന്താണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് സംബന്ധിച്ച് ഇപ്പോള്‍ വിവരങ്ങളൊന്നും ഇല്ലെന്നാണ് പൊലീസ് പറയുന്നത്. കൊല്ലപ്പെടുന്നതിന് ആഴ്ച്ചകൾക്ക് മുമ്പ് സോഷ്യൽമീഡിയയിൽ തങ്ങൾക്ക് ഭീഷണിയുള്ളതായി ദാരിയുഷ് മെഹര്‍ജുയിയുടെ ഭാര്യ വഹിദെ മുഹമ്മദിഫർ പൊലീസിൽ പരാതി നൽകിയിരുന്നു. 1970കളുടെ തുടക്കത്തില്‍ ഇറാനിയന്‍ നവതരംഗസിനിമകള്‍ക്ക് തുടക്കംകുറിച്ചവരില്‍ ഒരാളാണ് ദാരൂഷ് മെഹ്റൂജി. സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ്, ചിത്രസംയോജകന്‍ എന്നീ നിലകളില്‍ അന്താരാഷ്ട്ര പ്രസിദ്ധിയാര്‍ജിച്ച ഇദ്ദേഹം തന്റെ അരനൂറ്റാണ്ടു നീളുന്ന ചലച്ചിത്രജീവിതത്തിനിടെ പലകുറി ഭരണകൂടത്തിന്റെ അപ്രീതി നേരിട്ടിട്ടുണ്ട്. ജയിംസ് ബോണ്ട് ചിത്രങ്ങളുടെ പാരഡിയായി 1966ല്‍ നിര്‍മിച്ച ബിഗ് ബജറ്റ് ചിത്രം ഡയമണ്ട് 33 ആണ് മെഹ്റൂജിയുടെ ആദ്യ സംവിധാന സംരംഭം. രണ്ടാമത്തെ ചിത്രമായ ഗാവ് ആണ് മെഹ്റൂജിയുടെ സംവിധാന മികവിന് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുത്തത്.

1998 ലെ ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിന്ന് സിൽവർ ഹ്യൂഗോയും 1993 ലെ സാൻ സെബാസ്റ്റ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ സീഷെലും ഉൾപ്പെടെ നിരവധി അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചു. 1969ലെ ദ കൌ എന്ന ചിത്രമാണ് ഇദ്ദേഹത്തിന്‍റെ ക്ലാസിക്കുകളില്‍ ഒന്നായി അറിയപ്പെടുന്നത്. 2015ല്‍ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സമഗ്ര സംഭവാനയ്ക്കുള്ള അവാര്‍ഡ് നല്‍കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in