'സ്വയം പുതുക്കുന്ന നടൻ, അദ്ദേഹം നമ്മളെ ഇങ്ങനെ കൊതിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്'; കമൽ ഹാസനെക്കുറിച്ച് ഇന്ത്യൻ 2 ഓഡിയോ ലോഞ്ചിൽ ഷങ്കർ

'സ്വയം പുതുക്കുന്ന നടൻ, അദ്ദേഹം നമ്മളെ ഇങ്ങനെ കൊതിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്'; കമൽ ഹാസനെക്കുറിച്ച് ഇന്ത്യൻ 2 ഓഡിയോ ലോഞ്ചിൽ ഷങ്കർ

സ്വയം പുതുക്കിക്കൊണ്ടിരിക്കുന്ന അഭിനേതാവാണ് നടൻ കമൽ ഹാസൻ എന്ന് സംവിധായകൻ ഷങ്കർ. അദ്ദേഹം 380 ഡി​ഗ്രിയിലുള്ള ഒരു 360 ആക്ടറാണ് എന്ന് താൻ മുമ്പ് പറഞ്ഞിട്ടുണ്ട് എന്നും എന്നാൽ ഇന്ത്യൻ 2 വിൽ അദ്ദേഹം 361 ഡി​ഗ്രിയിലാണ് വന്നത് എന്നും ഷങ്കർ പറഞ്ഞു. ഒരുപാട് മുതിർന്ന അഭിനേതാക്കൾക്ക് വർഷങ്ങൾ കഴിയുമ്പോൾ ഒരേ പ്രകാരമുള്ള ഒരു അഭിനയ ശെെലി വരും. പക്ഷേ കമൽ സാറിന് ഇപ്പോഴും നമുക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള പുതുക്കിയ അഭിനയം സ്വായത്തമാണ് എന്നും അതാണ് അദ്ദേഹത്തിന്റെ 361ഡി​ഗ്രി എന്നും ഷങ്കർ പറഞ്ഞു. അദ്ദേഹത്തിനൊപ്പം ഒരുമിച്ച് ചേർന്ന് ജോലി ചെയ്യാൻ സാധിച്ചതിൽ അഭിമാനമുണ്ട് എന്നും ഇന്ത്യൻ 2 വിന്റെ ഓഡിയോ ലോഞ്ചിൽ ഷങ്കർ പറഞ്ഞു.

ഷങ്കർ പറഞ്ഞത്:

എവിടെ നോക്കിയാലും തെറ്റ് നടക്കുന്നത് നമ്മൾ ദിവസവും ന്യൂസ് പേപ്പറിൽ കാണുന്നതാണ്. അങ്ങനെ കാണുമ്പോൾ എനിക്ക് തോന്നും ഇപ്പോൾ ഈ ഇന്ത്യൻ താത്ത വന്നാൽ എങ്ങനെയിരിക്കും എന്ന്. അങ്ങനെയൊരു സിനിമ എടുക്കണം എന്ന് കരുതി കഥ ആലോചിക്കും. കഥ ആലോചിക്കുന്നതിനെക്കാൾ കൂടുതൽ ഇന്ത്യൻ 2 വിൽ എന്തെല്ലാം ചെയ്യാൻ പാടില്ല, എന്തെല്ലാം ഒഴിവാക്കണം അങ്ങനെ ആലോചിച്ച് തന്നെ കുറ് പടങ്ങൾ എനിക്ക് നഷ്ടപ്പെട്ടു. 2.0 കഴിഞ്ഞ സമയത്താണ് എനിക്ക് നല്ലൊരു കഥ കിട്ടുന്നത്. അതാണ് ഇന്ത്യൻ 2 വിന്റെ കഥ. ഒരു സീനിൽ ഞാൻ ഒരു ഷോട്ട് പറഞ്ഞാൽ അത് എന്ത് ഷോട്ടാണ്, അതിലെന്താണ് ഡയലോ​ഗ്, കൂടെയുള്ള സഹ അഭിനേതാക്കൾ, ജൂനിയർ ആർട്ടിസ്റ്റ്, ക്യാമറ ആം​ഗിൾ, എത്ര ക്യാമറ ഉണ്ട്, ലെെറ്റ് എവിടെയാണ്, ഇതിലെ സി.ജി ഉണ്ടോ, എന്തെല്ലാം പ്രോപ്പർട്ടിയുണ്ട്, തുടങ്ങി എല്ലാം മനസ്സിലാക്കി മികച്ച രീതിയിൽ അഭിനയിക്കുന്ന 360 ഡി​ഗ്രിയിലുള്ള ഒരു 360 ആക്ടറാണ് അദ്ദേഹം എന്ന് ഞാൻ ഒരു വേദിയിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ പടത്തിൽ നോക്കിയാൽ 360 ൽ നിന്ന് മാറി 361 എന്നതിലേക്ക് അദ്ദേഹം പുതിയ ഒന്ന് കൂടി ചെയ്തിട്ടുണ്ട്. അത് എന്താണ് എന്ന് ചോദിച്ചാൽ, പുതുക്കിയ അഭിനയം എന്ന് ഞാൻ പറയും. ഒരുപാട് മുതിർന്ന അഭിനേതാക്കൾക്ക് വർഷങ്ങൾ കഴിയുമ്പോൾ ഒരേ പ്രകാരമുള്ള ഒരു അഭിനയ ശെെലി വരും. പക്ഷേ കമൽ സാറിന് ഇപ്പോഴും നമുക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള പുതുക്കിയ അഭിനയം സ്വായത്തമാണ്. അതാണ് അദ്ദേഹത്തിന്റെ 361ഡി​ഗ്രി. അദ്ദേഹം നമ്മളെ ഇങ്ങനെ കൊതിപ്പിച്ചു കൊണ്ടേയിരിക്കുകയാണ്. ഒരു ഫ്യൂച്ചറിസ്റ്റിക്കായ സീൻ ഷൂട്ട് ചെയ്യാൻ നാല് ദിവസം വേണ്ടി വന്നു, ആ നാല് ദിവസവും ഒരു കയറിൽ തൂങ്ങണം. എല്ലാ ഷോട്ടും മുകളിലാണ്, താഴേക്ക് ഇറങ്ങാൻ പറ്റില്ല, അത് സ്ലോ മോഷനിലാണ് എടുക്കുന്നതും. ആ സീനിൽ ഡയലോ​ഗും ഉണ്ട്. ആ ഡയലോ​ഗ് ആദ്യമേ റെക്കോർഡ് ചെയ്തു. അത് വളരെ സ്പീഡിൽ സംസാരിച്ച് അഭിനയിക്കണം. സംസാരിക്കുന്ന ഭാഷ തമിഴ് അല്ല പ‍ഞ്ചാബിയാണ്, ഡയലോ​ഗ് പറയുമ്പോൾ അദ്ദേഹത്തിന്റെ കയ്യ് പടം വരച്ചു കൊണ്ടേയിരിക്കുകയായിരിക്കും. ഇത്രയും കാര്യങ്ങൾ ഒരേ സമം ചെയ്യാൻ കഴിയുന്ന ഒരു അഭിനേതാവ് ഈ ലോകത്തിൽ മറ്റാരെങ്കിലും ഉള്ളതായി എനിക്ക് അറിയില്ല. അദ്ദേഹത്തിനൊപ്പം അസോസിയേറ്റ് ചെയ്യാൻ സാധിച്ചതിൽ എനിക്ക് അഭിമാനം ഉണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in