‌66-ാമത് ​ഗ്രാമിയിൽ തിളങ്ങി ഇന്ത്യ, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബമായി ശങ്കർ മഹാദേവന്റെയും, സക്കീർ ഹുസെെന്റെയും - 'ദിസ് മൊമന്റ്'

‌66-ാമത് ​ഗ്രാമിയിൽ തിളങ്ങി ഇന്ത്യ, മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബമായി ശങ്കർ മഹാദേവന്റെയും, സക്കീർ ഹുസെെന്റെയും - 'ദിസ് മൊമന്റ്'

66-ാമത് ​ഗ്രാമി പുരസ്കാര വേദിയിൽ തിളങ്ങി ഇന്ത്യ. മികച്ച ഗ്ലോബല്‍ മ്യൂസിക് ആല്‍ബത്തിനുള്ള പുരസ്‌കാരം ശങ്കർ മഹാദേവനും സക്കീർ ഹുസെെനും ചേർന്ന ഫ്യൂഷന്‍ ബാന്‍ഡായ ശക്തിയുടെ 'ദിസ് മൊമന്റ്' എന്ന ആല്‍ബം സ്വന്തമാക്കി. ബ്രിട്ടീഷ്‌ ഗിറ്റാറിസ്റ്റ് ജോണ്‍ മക്ലാഫിന്‍, തബലിസ്റ്റ് ഉസ്താദ് സക്കീര്‍ ഹുസൈന്‍, ഗായകന്‍ ശങ്കര്‍ മഹാദേവന്‍, താളവാദ്യ വിദഗ്ധന്‍ വി സെല്‍വഗണേഷ്, വയലിനിസ്റ്റ് ഗണേഷ് രാജഗോപാലന്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ എട്ടു ​ഗാനങ്ങൾ അടങ്ങുന്ന ആൽബമാണ് 'ദിസ് മൊമന്റ്'. ഒപ്പം ഗ്രാമി അവാർഡിൻ്റെ പ്രീമിയർ ചടങ്ങിൽ, രാകേഷ് ചൗരസ്യ അവതരിപ്പിക്കുന്ന ബേല ഫ്ലെക്ക്, എഡ്ഗർ മേയർ എന്നിവർക്കൊപ്പം "പാഷ്തോ" എന്ന ഗാനത്തിന് നൽകിയ സംഭാവനയ്ക്ക് സക്കീർ ഹുസൈൻ മികച്ച ഗ്ലോബൽ മ്യൂസിക് പെർഫോമൻസ് ഗ്രാമിയും സ്വന്തമാക്കി.

ദൈവത്തിനും സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും ഇന്ത്യയിലെ ജനങ്ങള്‍ക്കും നന്ദി. ഇന്ത്യയെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു. ഈ പുരസ്‌കാരം ഭാര്യയ്ക്ക് സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പുരസ്കാരം വേദിയിൽ ശങ്കർ മഹാദേവൻ പറഞ്ഞു. 1973-ല്‍ ജോണ്‍ മക്ലാഫിനും സക്കീര്‍ ഹുസൈനും വയലിനിസ്റ്റ് എല്‍ ശങ്കറും താളവാദ്യ വിദഗ്ദ്ധന്‍ വിക്കു വിനായക്‌റാമും ചേര്‍ന്നാണ് ശക്തി എന്ന ഫ്യൂഷന്‍ ബാന്‍ഡിന് രൂപം നൽകിയത്. പിന്നീട് 2020-ല്‍ മക്ലാഫിന്‍ ശങ്കര്‍ മഹാദേവനേയും വിക്കു വിനായക്‌റാമിന്റെ മകനായ സെല്‍വഗണേഷിനേയും വയലിനിസ്റ്റ് ഗണേഷ് രാജഗോപാലനേയും ഉള്‍പ്പെടുത്തി ബാന്‍ഡ് പരിഷ്‌കരിക്കുകയായിരുന്നു.

ഒപ്പം പോപ്പ് ഗായിക ടെയ്ലർ സ്വിഫ്റ്റിന്റെ 'മിഡ്‌നൈറ്റ്സ്' എന്ന ആൽബം മികച്ച പോപ്പ് വോക്കൽ ആൽബമായി തെരഞ്ഞെടുത്തു. മികച്ച സോളോ പോപ്പ് പെർഫോമൻസിനുള്ള അവാർഡ് മിലി സൈറസ് സ്വന്തമാക്കി. സൈറസിന്റെ ആദ്യത്തെ ഗ്രാമി പുരസ്കാരമാണിത്. ബില്ലി എലിഷിനെയും ടെയിലർ സ്വിഫ്റ്റിനെയും പിന്നിലാക്കിക്കൊണ്ടാണ് സെെറസിന്റെ നേട്ടം. കൂടാതെ പുരസ്കാര വേദിയിൽ ടെയ്‌ലർ സ്വിഫ്റ്റ് "ദ ടോർച്ചഡ് പോയറ്റ്സ് ഡിപ്പാർട്ട്‌മെൻ്റ്" എന്ന പേരിൽ ഒരു പുതിയ ആൽബം കൂടി പ്രഖ്യാപിച്ചു. ഏപ്രിൽ 19 നാണ് ആൽബം പുറത്തിറക്കുക. 2022 ഒക്ടോബർ ഒന്ന് മുതൽ 2023 സെപ്തംബർ 15 വരെയുള്ള പാട്ടുകളാണ് പുരസ്കാരങ്ങൾക്കായി മത്സരിക്കുന്നത്.

യുഎസിലെ ലോസ് ഏഞ്ചൽസിലെ ലോസ് ഏഞ്ചൽസിലാണ് 66-ാമത് ഗ്രാമി പുരസ്‌കാര ചടങ്ങുകൾ നടക്കുന്നത്. ഹാസ്യ നടനും ദ ഡെയ്‌ലി ഷോയുടെ മുന്‍ അവതാരകനുമായ ട്രെവര്‍ നോഹയാണ് ഗ്രാമി ചടങ്ങിന് ആതിഥേയത്വം വഹിക്കുന്നത്. തുടര്‍ച്ചയായ നാലാം വർഷമാണ് നോഹ ഗ്രാമിയിൽ ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 6:30 ഓടെയാണ് ചടങ്ങ് ആരംഭിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in