ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ് പെരന്റ് LED സ്ക്രീൻ വിസ്മയം ഇനി കാക്കനാട്; ഒരുക്കുന്നത് മാജിക് ഫ്രെയിംസ്‌ സിനിമാസ്

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ് പെരന്റ് LED സ്ക്രീൻ വിസ്മയം ഇനി കാക്കനാട്; ഒരുക്കുന്നത് മാജിക് ഫ്രെയിംസ്‌ സിനിമാസ്
Published on

ഇന്ത്യയിൽ തന്നെ ആദ്യത്തെ ട്രാൻസ്പെരന്റ് LED സ്ക്രീൻ കാക്കനാട് ഒരുക്കുകയാണ് മാജിക് ഫ്രെയിംസ്. ഗംഭീരമായ ഒരു തീയറ്റർ സമുച്ചയമാണ് ഇതിനായി സജ്ജീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സിനിമ ആസ്വാദകർക്ക് ഏറ്റവും മികച്ച ദൃശ്യ ശ്രവ്യാനുഭവം നൽകാൻ ട്രാൻസ്പെരന്റ് LED സ്ക്രീനിന് കഴിയും.

കുന്നംകുളം പെരുമ്പിലാവിലെ ഫാൽക്കം മാളിൽ തുടങ്ങുന്ന മാജിക് ഫ്രെയിംസിന്റെ പുതിയ തീയറ്റർ സമുച്ചയത്തിന്റെ ഉദ്ഘാടനം നടൻ ടോവിനോ തോമസ്‌ നിർവഹിച്ചു. മലയാള സിനിമയ്ക്ക് തന്നെ അഭിമാനിക്കാവുന്ന ഒരു നേട്ടമായി ഇത് മാറുമെന്ന് പ്രമുഖ നിർമ്മാതാവായ
ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

മാജിക് ഫ്രെയിംസിന്റെ 45-ാം തീയറ്ററാണിത്. അർജുൻ അശോകൻ, ദിവ്യ പിള്ള, ഗ്രേസ് ആന്റണി, ഷീലു എബ്രഹാം തുടങ്ങിയ താരങ്ങൾ സിനിമ സ്ക്രീനുകളുടെ ഉദ്ഘാടനം നിർവഹിച്ചു. നിർമ്മാതാക്കളായ ആൽവിൻ ആന്റണി, എബ്രഹാം മാത്യു തുടങ്ങി സിനിമാ മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ മൂന്ന് ജില്ലകളുടെയും സംഗമസ്ഥാനമായ പെരുമ്പിലാവിൽ നിലവിൽ റിലീസിംഗ് തീയറ്ററുകൾ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സിനിമ പ്രേമികൾക്ക് ആവേശം പകരുന്ന ഒന്നായി മാറുകയാണ് മാജിക് ഫ്രെയിംസിന്റെ ട്രാൻസ്പെരന്റ് LED സ്ക്രീൻ. ഹർത്താലിനിടയിലും വൻ ജനാവലിയാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. നാല് സ്ക്രീനുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മെയ് ഒന്നു മുതൽ സ്ക്രീനിങ് ആരംഭിക്കും.

logo
The Cue
www.thecue.in