'ജാക്ക് ആന്റ് ജില്ലി'ലെ ആക്ഷന്‍ രംഗങ്ങള്‍ മഞ്ജു എളുപ്പത്തില്‍ ചെയ്തതല്ല; പരിശ്രമത്തിന്റെ ഫലമെന്ന് സന്തോഷ് ശിവന്‍

'ജാക്ക് ആന്റ് ജില്ലി'ലെ ആക്ഷന്‍ രംഗങ്ങള്‍ മഞ്ജു എളുപ്പത്തില്‍ ചെയ്തതല്ല; പരിശ്രമത്തിന്റെ ഫലമെന്ന് സന്തോഷ് ശിവന്‍

'ജാക്ക് ആന്റ് ജില്ലി'ലെ ആക്ഷന്‍ രംഗങ്ങള്‍ മഞ്ജു എളുപ്പത്തില്‍ ചെയ്തതല്ലെന്ന് സംവിധായകന്‍ സന്തോഷ് ശിവന്‍. സ്‌ക്രീനില്‍ കാണുന്നതൊന്നും മഞ്ജു എളുപ്പത്തില്‍ ചെയ്തതല്ലെന്നും, കഠിനാധ്വാനത്തിന്റെ ഫലമാണെന്നും സന്തോഷ് ശിവന്‍ വ്യക്തമാക്കി. ഒടിടി പ്ലേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

ഒരു നര്‍ത്തകിയുടെ മെയ് വഴക്കത്തോടെ മഞ്ജു ആക്ഷന്‍ രംഗങ്ങള്‍ ചെയ്യണമെന്നായിരുന്നു തന്റെ ആവശ്യം. അതിന് വേണ്ടി അവര്‍ നിരവധി തവണ പരിശീലനം നടത്തിയിരുന്നുവെന്നും സന്തോഷ് ശിവന്‍ കൂട്ടിച്ചേര്‍ത്തു.

'ജാക്ക് ആന്റ് ജില്‍' തിയേറ്ററില്‍ കാണേണ്ട സിനിമയാണെന്നും സന്തോഷ് ശിവന്‍ അഭിപ്രായപ്പെട്ടു. 'ജാക്ക് ആന്റ് ജില്‍' ഇതുവരെ ഒടിടിയില്‍ റിലീസ് ചെയ്യാതിരുന്നത് എനിക്ക് തിയേറ്റര്‍ അനുഭവം അറിയാവുന്നത് കൊണ്ടും ഈ സിനിമ തിയേറ്ററില്‍ കാണേണ്ട സിനിമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നത് കൊണ്ടുമാണ്', എന്നാണ് സന്തോഷ് ശിവന്‍ പറഞ്ഞത്.

'എപ്പോഴാണ് എന്റെ അടുത്ത ചിത്രമെന്ന് എല്ലാവരും എന്നോട് ചോദിക്കാറുണ്ട്. പക്ഷെ എനിക്ക് ഒരു ചെറിയ ബ്രേക്ക് വേണമായിരുന്നു. എന്റെ അടുത്ത് നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്തതാണെങ്കിലും എന്നോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു ഫണ്‍ സിനിമ ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം', എന്നും സന്തോഷ് ശിവന്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in