'ജയിക്കുന്നവരുടെ കൂടെ മാത്രമാണ് ലോകമെന്ന് വക്കീലിനോട് ആരാ പറഞ്ഞത്' ; ഇമ്പം ട്രെയ്‌ലർ

'ജയിക്കുന്നവരുടെ കൂടെ മാത്രമാണ് ലോകമെന്ന് വക്കീലിനോട് ആരാ പറഞ്ഞത്' ; ഇമ്പം ട്രെയ്‌ലർ

ലാലു അലക്‌സ് , ദീപക് പറമ്പോൽ, ദർശന സുദർശൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ഇമ്പം എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ശ്രീജിത്ത് ചന്ദ്രൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി ഡ്രാമ ആണ് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ‘ബ്രോ ഡാഡി’ എന്ന ചിത്രത്തിന് ശേഷം ലാലു അലക്‌സ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ഇമ്പം. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മാമ്പ്ര സിനിമാസിന്‍റെ ബാനറിൽ ഡോ.മാത്യു മാമ്പ്രയാണ് ചിത്രം നിർമിക്കുന്നത്. ഒക്ടോബർ 27ന് ഇമ്പം തിയറ്ററുകളിലെത്തും.

സിനിമയിൽ കാർട്ടൂണിസ്റ്റ് ആയി ദീപക് പറമ്പോൽ എത്തുമ്പോൾ പത്രപ്രവർത്തകയായി ദർശന സുദർശനാണ് അഭിനയിക്കുന്നത്. ഇർഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം നായർ, ശിവജി ഗുരുവായൂർ, നവാസ് വള്ളിക്കുന്ന്, വിജയൻ കാരന്തൂർ, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാൽ ജോസ്, ബോബൻ സാമുവൽ തുടങ്ങിയവരും ചിത്രത്തിൽ കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഒരു മുഴുനീള ഫാമിലി എന്‍റർടെയ്നറായി തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത് പി.എസ് ജയഹരിയാണ്. നടി അപർണ ബാലമുരളി, ശ്രീകാന്ത് ഹരിഹരൻ, സിത്താര കൃഷ്ണകുമാർ തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കുന്നു. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.

ഛായാഗ്രഹണം: നിജയ് ജയൻ, ഡിഐ: ലിജു പ്രഭാകര്‍, എഡിറ്റിംഗ്: കുര്യാക്കോസ് ഫ്രാൻസിസ് കുടശ്ശേരിൽ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സ്: ഷെഫിൻ മായൻ, ഗാനരചന: വിനായക് ശശികുമാർ, സൗണ്ട് റെക്കോർഡിംഗ്: രൂപേഷ് പുരുഷോത്തമൻ, ആർട്ട്: ആഷിഫ് എടയാടൻ, കോസ്റ്റ്യൂം: സൂര്യ ശേഖർ, മേക്കപ്പ്: മനു മോഹൻ, വിഎഫ്എക്സ്: വിനു വിശ്വൻ, പ്രൊഡക്ഷൻ കൺട്രോളർ: അബിൻ ഇ എടവനക്കാട്, അസോസിയേറ്റ് ഡയറക്ടർ: ജിജോ ജോസ്, സ്ക്രിപ്റ്റ് അസിസ്റ്റന്‍റ്സ്: റസൂൽ, ശരത് ശശി, അസോസിയേറ്റ് ഡിഒപി: മാധവ് ഘോഷ്, സംഘട്ടനം: ജിതിൻ വക്കച്ചൻ, സ്റ്റിൽസ്: സുമേഷ് സുധാകരൻ, പബ്ലിസിറ്റി ഡിസൈൻസ്: രാഹുൽ രാജ്, സബിൻ ജോയ്, പി ആർ ഒ: എസ്.ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്, ടൈറ്റിൽ ഡിസൈൻ: ഷിബിൻ സി ബാബു.

Related Stories

No stories found.
logo
The Cue
www.thecue.in