ഗുരുവും ശിഷ്യനും വീണ്ടും കണ്ടുമുട്ടിയപ്പോൾ: എ ആർ റഹ്മാന്റെ സ്റ്റുഡിയോ സന്ദർശിച്ച് ഇളയരാജ

ഗുരുവും ശിഷ്യനും വീണ്ടും കണ്ടുമുട്ടിയപ്പോൾ: എ ആർ റഹ്മാന്റെ സ്റ്റുഡിയോ സന്ദർശിച്ച് ഇളയരാജ

ഇന്ത്യൻ സംഗീതത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച ഗുരുവിനെയും ശിഷ്യനെയും വീണ്ടും ഒറ്റ ഫ്രെയിമിൽ കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകർ. എ ആർ റഹ്മാന്റെ ദുബൈയിലെ ഫിർദൗസ് സ്റ്റുഡിയോയിൽ എത്തിയാണ് ഇളയരാജ പഴയ ശിഷ്യനെ കണ്ടത്. ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രം റഹ്മാൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.

ഇളയരാജയെന്ന മഹാനായ സംഗീതജ്ഞനെ ഞങ്ങളുടെ സ്റ്റുഡിയോയിലേക്ക് സ്വാഗതം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷം. ഫിർദൗസ് ഓർക്കസ്ട്രയ്ക്ക് വേണ്ടി മനോഹരമായ ഗാനങ്ങൾ അദ്ദേഹം ഭാവിയിൽ കംപോസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും റഹ്മാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഇതിന് പിന്നാലെ 'അപേക്ഷ സ്വീകരിച്ചിരിക്കുന്നു, കംപോസിംഗ് ഉടൻ ആരംഭിക്കാമെന്ന്' ഇളയരാജ റീട്വീറ്റ് ചെയ്‌തതോട് കൂടി ആരാധകർ വീണ്ടും ആവേശത്തിലായിരിക്കുകയാണ്.

റഹ്മാൻ- ഇളയരാജ കോംബോയ്ക്ക് വേണ്ടിയുള്ള അപേക്ഷകളും, രണ്ടു പേരെ ഒരുമിച്ച് കണ്ടതിലുള്ള സന്തോഷവും ആരാധകർ പോസ്റ്റിന് താഴെ പ്രകടിപ്പിച്ചു. സംഗീതം ഒറ്റ ഫ്രെയിമിൽ എന്നാണ് ആരാധകർ കുറിച്ചത്. കീബോർഡ് പ്ലേയേറായിട്ടായിരുന്നു റഹ്മാന്റെ സംഗീത ലോകത്തേക്കുള്ള കടന്നുവരവ്. സംഗീത സംവിധാനം ആരംഭിക്കുന്നതിന് മുൻപ് റഹ്മാൻ ഇളയരാജയ്ക്ക് വേണ്ടി പല പാട്ടുകൾക്കും കീബോർഡ് വായിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in