'ഇനി ഒരിക്കലും ഉമ്മൻ‌ചാണ്ടി സാറിനെ അനുകരിക്കില്ല' ; സഹോദരതുല്യമായ വ്യക്തിബന്ധം അദ്ദേഹവുമായി കാത്തുസൂക്ഷിച്ചിരുന്നെന്ന് കോട്ടയം നസീർ

'ഇനി ഒരിക്കലും ഉമ്മൻ‌ചാണ്ടി സാറിനെ അനുകരിക്കില്ല' ; സഹോദരതുല്യമായ വ്യക്തിബന്ധം അദ്ദേഹവുമായി കാത്തുസൂക്ഷിച്ചിരുന്നെന്ന് കോട്ടയം നസീർ

അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ മിനി സ്ക്രീനുകളിൽ ചിരിയുണർത്തിക്കൊണ്ട് അവതരിപ്പിച്ചതിൽ പ്രധാനി കോട്ടയം നസീറായിരുന്നു. ഉമ്മൻ ചാണ്ടിയുടെ ശബ്ദത്തിലെ നേർത്ത മൂളലുകൾ പോലും കോട്ടയം നസീർ പ്രേക്ഷകർക്ക് മുന്നിൽ വേദികളിൽ അവതരിപ്പിച്ചു. അത് കണ്ട് ചിരിക്കാത്ത, കൈയ്യടിക്കാത്ത മലയാളിയില്ല. എന്നാൽ ഇപ്പോൾ ഉമ്മൻ ചാണ്ടി വിട പറയുമ്പോൾ ഇനിയൊരിക്കലും അദ്ദേഹത്തിന്റെ ശബ്ദം അവതരിപ്പിക്കില്ലെന്ന് കോട്ടയം നസീർ പറയുന്നു. ഒരു രാഷ്ട്രീയ നേതാവിനപ്പുറം സഹോദരതുല്യമായ വ്യക്തിബന്ധം അദ്ദേഹവുമായി കാത്തുസൂക്ഷിച്ചിരുന്നു. അദ്ദേഹത്തിനെ ഏറ്റവും നന്നായി അനുകരിക്കുന്നത് താനാണെന്നും അനുകരണവും അതിലെ വിമർശനവും അതിന്റെ എല്ലാ അർത്ഥത്തിലും നല്ല രീതിയിൽ ഉൾകൊള്ളുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞിട്ടുണ്ടെന്നും കോട്ടയം നസീർ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

അദ്ദേഹത്തെ ആദ്യമായി അനുകരിക്കുന്നത് കൈരളി ചാനലിൽ കോട്ടയം നസീർ ഷോ എന്ന പ്രോഗ്രാമിലാണ്. അന്ന് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രി ആയ സമയമായിരുന്നു. മനോരമയിൽ കഥ ഇതുവരെ എന്ന പരിപാടിയിൽ എന്നെ വച്ചുള്ള എപ്പിസോഡിൽ മമ്മൂക്കയടക്കം ഒരുപാട് പേർ വീഡിയോ ബൈറ്റ് പറഞ്ഞിരുന്നു പക്ഷെ ആദ്യമായിട്ടായിരിക്കും ഒരു മുഖ്യമന്ത്രി അത്തരത്തിൽ ഒരു ബൈറ്റ് തന്നതെന്നും കോട്ടയം നസീർ പറഞ്ഞു. നാട്ടിൽ മുതിർന്ന വ്യക്തികളെ ആദരിക്കുന്ന പ്രോഗ്രാമിൽ ഉമ്മൻ ചാണ്ടി സാർ വരാൻ വൈകിയപ്പോൾ അദ്ദേഹം ന്യൂസിലിരിന്ന് റിപ്പോർട്ടർമാരോട് സംസാരിക്കുന്ന ശൈലി ഞാൻ അനുകരിച്ചിരുന്നു. അത് ചെയ്തുകൊണ്ട് ഇരിക്കുമ്പോഴാണ് അദ്ദേഹം വേദിയിലേക്ക് വന്ന് എന്റെ തോളത് തട്ടിയിട്ട് പറഞ്ഞു ഞാൻ വരൻ വൈകിയപ്പോൾ എന്റെ ഗ്യാപ്പ് നികത്തിയല്ലേ എന്ന് ചോദിച്ചെന്നും കോട്ടയം നസീർ കൂട്ടിച്ചേർത്തു.

ഒരു രാഷ്ട്രീയ നേതാവ് ലൈംലൈറ്റിൽ നിക്കുമ്പോഴും സാമൂഹികപരവുമായ കാര്യങ്ങളിൽ അവരുടെ തീരുമാനങ്ങൾ എടുക്കുമ്പോഴും അല്ലെങ്കിൽ അതുപോലുള്ള കാര്യങ്ങൾ വരുമ്പോഴാണ് നമ്മളതിൽ നർമം കണ്ടെത്തി അവതരിപ്പിക്കുന്നത്. നമ്മളെ വിട്ടുപിരിഞ്ഞു പോകുമ്പോൾ ഇനിയിപ്പോ ആ അനുകരണത്തിന് ഒരു പ്രസക്തി ഉണ്ടാവില്ല അതുകൊണ്ടാണ് ഇനി അദ്ദേഹത്തെ അനുകരിക്കില്ല എന്ന് പറഞ്ഞത്.

കോട്ടയം നസീർ

2018 ൽ ദർബാർ ഹാളിൽ എന്റെ ആദ്യത്തെ പെയിന്റിംഗ് എക്സിബിഷൻ നടത്തിയപ്പോൾ അദ്ദേഹം വന്നു ഒരുപാട് നേരം നിന്ന് കണ്ട് ആസ്വദിച്ചിട്ട് എന്നോട് പറഞ്ഞു ഇതിന്റെ പേര് 'ഡ്രീംസ് ഓഫ് കളേഴ്സ് എന്നതിന് പകരം 'വണ്ടേഴ്സ് ഓഫ് കളേ'ഴ്സ് എന്നായിരിക്കും ചേരുന്നത് എന്ന്. ഒരു രാഷ്ട്രീയ നേതാവിനപ്പുറം സഹോദരതുല്യമായ വ്യക്തിബന്ധം തമ്മിൽ കാത്തുസൂക്ഷിച്ചിരുന്നുവെന്നും കോട്ടയം നസീർ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in