'അനിമൽ എനിക്ക് വളരെ ഇഷ്ട്ടമായി, ചിത്രം രണ്ട് തവണ കണ്ടു' ; സിനിമയെ സിനിമ ആയി മാത്രമേ കാണാറുള്ളു എന്ന് ഉണ്ണി മുകുന്ദൻ

'അനിമൽ എനിക്ക് വളരെ ഇഷ്ട്ടമായി, ചിത്രം രണ്ട് തവണ കണ്ടു' ; സിനിമയെ സിനിമ ആയി മാത്രമേ കാണാറുള്ളു എന്ന് ഉണ്ണി മുകുന്ദൻ

അനിമൽ വളരെ മികച്ച സിനിമയായാണ് അനുഭവപ്പെട്ടതെന്നും പ്രകടനങ്ങളും മേക്കിങ്ങും കാണാനായി താൻ ചിത്രം രണ്ട് തവണ കണ്ടെന്നും നടൻ ഉണ്ണി മുകുന്ദൻ. സിനിമയെ സിനിമ ആയി മാത്രമേ കാണാറുള്ളു, ജീവിതത്തിൽ നിങ്ങൾ എങ്ങനെ ആയിരിക്കണമെന്ന് സിനിമ പഠിപ്പിക്കുമെന്ന് കരുതുന്നത് ശരിയല്ല എന്നും ഉണ്ണി മുകുന്ദൻ പറയുന്നു. അനിമലിൽ രൺബീർ കപൂർ ഉൾപ്പടെ എല്ലാ അഭിനേതാക്കളും മികച്ച പ്രകടനം ആണ് കാഴ്ചവച്ചിരിക്കുന്നത് എന്നും ഒരു സിനിമയിൽ വയലൻസ് കൂടുതലായതിനാൽ നമുക്ക് ഇഷ്ട്ടപെടണമെന്നില്ലെന്നും ഇമോഷണലായ ഉയർച്ചകളും താഴ്ചകളും കൊണ്ടാണ് ആ സിനിമ നമുക്ക് വർക്ക് ആകുന്നത്, അത്തരത്തിൽ അനിമൽ തനിക്ക് വളരെ ഇഷ്ടമായ ചിത്രമാണെന്നും സൂമിന് നൽകിയ അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ പറഞ്ഞു.

ഉണ്ണി മുകുന്ദന്റെ വാക്കുകൾ :

ഞാൻ സിനിമയെ സിനിമ ആയി മാത്രമേ കാണാറുള്ളു. അനിമൽ വളരെ മികച്ച സിനിമയായി ആണ് എനിക്ക് അനുഭവപ്പെട്ടത്. ചിത്രത്തിന്റെ എഡിറ്റിംഗും തിരക്കഥയും മ്യൂസിക്കും വളരെ മികച്ചതായിരുന്നു. ജീവിതത്തിൽ നിങ്ങൾ എങ്ങനെ ആയിരിക്കണമെന്ന് സിനിമ പഠിപ്പിക്കുമെന്ന് കരുതുന്നത് ശരിയല്ല. എത്രയോ ഹീറോകളുടെ എത്രയോ നല്ല സിനിമകൾ ഇവിടെ വന്നു, എന്നിട്ടും നമ്മുടെ സമൂഹം ഇന്നും കുഴഞ്ഞുമറിഞ്ഞു കിടക്കുകയാണ്. നിങ്ങൾ പണം ചിലവാക്കുന്നത് എന്റർടൈൻമെൻറ്റിന് വേണ്ടിയാണ് അതിനാൽ അതിൽ ഫോക്കസ് ചെയ്യുക. അനിമലിന്റെ പ്രകടനങ്ങളും മേക്കിങ്ങും കാണാനായി ഞാൻ ചിത്രം രണ്ട് തവണ കണ്ടു. രൺബീർ കപൂർ ഉൾപ്പടെ എല്ലാ അഭിനേതാക്കളും മികച്ച പ്രകടനം ആണ് കാഴ്ചവച്ചിരിക്കുന്നത്. ഒരു സിനിമയിൽ വയലൻസ് കൂടുതലായതിനാൽ അത് നമുക്ക് ഇഷ്ട്ടപെടണമെന്നില്ല. ഇമോഷണലായ ഉയർച്ചകളും താഴ്ചകളും കൊണ്ടാണ് ആ സിനിമ നമുക്ക് വർക്ക് ആകുന്നത്. അനിമൽ എനിക്ക് വളരെ ഇഷ്ടമായ ചിത്രമാണ്.

രൺബീർ കപൂറിന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രമായിരുന്നു അനിമൽ. ഡിസംബർ 1 ന് റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 900 കോടിക്ക് മുകളിലാണ് നേടിയത്. ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. ചിത്രത്തിൽ അനിൽ കപൂർ, രശ്മിക മന്ദാന, ശക്തി കപൂർ, ത്രിപ്തി ദിമ്രി, ബോബി ഡിയോൾ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ചിത്രത്തിലെ രൺബീർ കപൂറിന്റെയും ബോബി ഡിയോളിന്റെയും ത്രിപ്തി ദിമ്രിയുടെയും കഥാപാത്രങ്ങൾ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in