'ഇന്ത്യൻ, മുതൽവൻ, ശിവാജി എന്നീ സിനിമകളിലെ കഥാപാത്രങ്ങളെ ഒരുമിപ്പിച്ച് ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു' ; ഷങ്കർ

'ഇന്ത്യൻ, മുതൽവൻ, ശിവാജി എന്നീ സിനിമകളിലെ കഥാപാത്രങ്ങളെ ഒരുമിപ്പിച്ച് ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു' ; ഷങ്കർ

ഇന്ത്യൻ, മുതൽവൻ, ശിവാജി എന്നീ സിനിമകളിലെ കഥാപാത്രങ്ങളെ ഒരു സിനിമയിൽ ഒരുമിച്ച് കൊണ്ടുവരാൻ തക്കത്തിൽ ഒരു ഐഡിയ തന്റെ മനസ്സിൽ ഉണ്ടായിരുന്നു എന്ന് സംവിധായകൻ ഷങ്കർ. 2008ൽ എന്തിരൻ ഷൂട്ട് ചെയ്യുന്ന സമയത്താണ് തന്റെ മനസ്സിൽ ഇങ്ങനെ ഒരു ഐഡിയ ഉണ്ടാകുന്നത്. അതിൽ താൻ വളരെ എക്സ്സൈറ്റഡ് ആയിരുന്നു. ഇത് അസ്സിസ്റ്റൻസിനോട് പറഞ്ഞപ്പോൾ തനിക്ക് ഭ്രാന്താണോ എന്ന തരത്തിൽ അവർ എന്നെ നോക്കി. തനിക്ക് ഒരു പ്രോത്സാഹനവും അവരിൽ നിന്ന് ലഭിക്കാത്തതിനാൽ ആ ഐഡിയ ഉപേക്ഷിച്ചെന്നും ഷങ്കർ ഇന്ത്യൻ 2വിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്നൊരു അഭിമുഖത്തിൽ പറഞ്ഞു.

1996 ൽ ശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമായ ഇന്ത്യൻ 2 ആണ് ഷങ്കറിന്റെ അടുത്ത പുറത്തിറങ്ങുന്ന ചിത്രം. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഒരു ആക്ഷൻ ത്രില്ലർ ആയിരിക്കും എന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ നൽകുന്നത്. സമൂഹത്തിൽ പെരുകി വരുന്ന അഴിമതി തടയാനായി വീണ്ടും സേനാപതി തിരിച്ചെത്തുന്നതാണ് ഇന്ത്യൻ 2 വിന്റെ പ്രമേയമെന്നാണ് ട്രെയ്‌ലറിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനും റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ഉദയനിധി സ്റ്റാലിനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. രാകുല്‍ പ്രീത്, ബോബി സിംഹ, സിദ്ധാര്‍ത്ഥ്, ഗുരു സോമസുന്ദരം, സമുദ്രക്കനി, എസ് ജെ സൂര്യ, കാളിദാസ് ജയറാം, പ്രിയ ഭവാനി ശങ്കർ, വിവേക്, നെടുമുടി വേണു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നവർ. ചിത്രം ജൂലൈ 12ന് തിയറ്ററുകളിലെത്തും.

Related Stories

No stories found.
logo
The Cue
www.thecue.in