‘ഇഷ്‌ക്, എസ് ദുര്‍ഗയുടെ കോപ്പിയാണെന്ന് പറഞ്ഞിട്ടില്ല’: സനല്‍കുമാര്‍ ശശിധരന്‍

‘ഇഷ്‌ക്, എസ് ദുര്‍ഗയുടെ കോപ്പിയാണെന്ന് പറഞ്ഞിട്ടില്ല’: സനല്‍കുമാര്‍ ശശിധരന്‍

അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ‘ഇഷ്‌ക്’ എന്ന ചിത്രം, തന്റെ ‘എസ് ദുര്‍ഗ’യുടെ കോപ്പിയാണെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ചിത്രം കണ്ട മറ്റുള്ളവര്‍ രണ്ടും തമ്മില്‍ സാമ്യമുണ്ടെന്ന് പറഞ്ഞിരുന്നു. അതില്‍ എനിക്ക് പ്രശ്‌നം ഒന്നുമില്ലെന്നായിരുന്നു താന്‍ അവരോട് തെന്നും സനല്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അനുരാജും താനും ഒരുമിച്ച് വിജി തമ്പിയുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്നവരാണ്. ആളുകള്‍ കോപ്പിയാണെന്ന് പറയുന്ന കാര്യം അനുരാജ് വിളിച്ചു പറഞ്ഞിരുന്നു അത് കാര്യമാക്കേണ്ടെന്നാണ് താന്‍ പറഞ്ഞത്. തന്റെ പോസ്റ്റ് സിനിമയിലെ പൊതുവായ കോപ്പിയടിയെക്കുറിച്ചായിരുന്നു. മലയാള സിനിമയില്‍ ക്രെഡിറ്റ് നല്‍കാതെ നിരവധി കോപ്പിയടി നടക്കുന്നുണ്ടെന്നും സുദേവന്റെ അകത്തോ പുറത്തോ, കോട്ടയം നസീറിന്റെ വൃദ്ധന്‍ എന്നീ ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി സനല്‍ പറഞ്ഞു.

തന്റെ പോസ്റ്റിലെ കോപ്പിയടിയെക്കുറിച്ചുള്ള മറ്റ് ഭാഗങ്ങള്‍ സിനിമകളിലെ പൊതുവായ കോപ്പിയടിയെക്കുറിച്ചുള്ളതാണ്. പക്ഷേ പോസ്റ്റിട്ടപ്പോള്‍ തന്നെ ആളുകള്‍ അതിനടിയില്‍ എസ് ദുര്‍ഗയും ഇഷ്‌കും താരതമ്യം ചെയ്ത് കമന്റിടാന്‍ തുടങ്ങി. അവ തമ്മില്‍ എന്തെങ്കിലും സാമ്യം ഉണ്ടാവാം.അത് അറിഞ്ഞോ അറിയാതെയോ ആകട്ടെ, ആദ്യം ഇറങ്ങിയ ചിത്രത്തില്‍ നിന്ന് രണ്ടാമത്തെ ചിത്രം കോപ്പിയടിച്ചിട്ടുണ്ടെന്ന് ആളുകള്‍ക്ക് സംശയം തോന്നുക സ്വാഭാവികമാണ്.

സനല്‍കുമാര്‍ ശശിധരന്‍

‘ഇഷ്‌ക്, എസ് ദുര്‍ഗയുടെ കോപ്പിയാണെന്ന് പറഞ്ഞിട്ടില്ല’: സനല്‍കുമാര്‍ ശശിധരന്‍
‘സെക്‌സി ദുര്‍ഗ കണ്ടിട്ടില്ല, ഇഷ്‌ക് ഫഹദിനെ നായകനാക്കി മുന്‍പ് പ്രഖ്യാപിച്ചത്’; കോപ്പിയടി ആരോപണങ്ങള്‍ക്ക് മറുപടിയുമായി അനുരാജ് മനോഹര്‍ 

തന്റെ ചിത്രം കോപ്പിയടിച്ചു എന്ന് തനിക്ക് ഒരു ആരോപണവുമില്ല. അങ്ങനെ കോപ്പിയടിച്ചിട്ടുണ്ടെങ്കില്‍ തന്നെ അതില്‍ പരാതിയില്ല, പക്ഷേ പൊതുവായ കോപ്പിയടിയെക്കുറിച്ചുള്ള തന്റെ പോസ്റ്റ് ഇപ്പോഴും നിലനില്‍ക്കുന്നു. താന്‍ പറഞ്ഞതിന് മാത്രമാണ് താന്‍ ഉത്തരവാദി ആയിട്ടുളളതെന്നും അല്ലാതെ മറ്റുള്ളവര്‍ മനസിലാക്കിയതിനല്ലെന്നും സനല്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ തന്റെ സിനിമ കോപ്പിയടിച്ച് ആരെങ്കിലും ഒരു കമേഴ്സ്യല്‍ ഉണ്ടാക്കി വിജയിപ്പിച്ചാല്‍ സന്തോഷമേയുള്ളുവെന്നായിരുന്നു സനല്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. കോപ്പി ഉണ്ടാവാന്‍ മൂന്നാലുവര്‍ഷം വേണ്ടി വരുന്നു എന്നത് നല്ല സൂചന അല്ല. ഈ സിനിമകള്‍ കോപ്പിയടിക്കാന്‍ കൊള്ളാമെന്ന് പോലും തിരിച്ചറിയാന്‍ ഇത്രയും സമയം വേണ്ടിവരുന്നു എന്നത് കോപ്പിയടിക്കുന്നവരുടെ ആസ്വാദന നിലവാരത്തെ സൂചിപ്പിക്കുന്നുവെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

മെയ് 22 ന് എഴുതിയ കുറിപ്പ്

അത് കണ്ട് ആളുകള്‍ കയ്യടിക്കുന്നതിലും സന്തോഷം. മുമ്പൊക്കെ മലയാള സിനിമകള്‍ ഇറങ്ങുമ്പോള്‍ അതിന്റെ ഒറിജിനല്‍ ഏതെങ്കിലും ഹോളിവുഡ്-കാന്‍-ബെര്‍ലിന്‍ സിനിമകള്‍ ആണെന്നായിരുന്നു ആരോപണം ഉയരുന്നതെങ്കില്‍ ഈയിടെയായി അത് മലയാളം ഇന്‍ഡിപെന്‍ഡന്റ് സിനിമയുടെ കോപ്പിയാണ് എന്ന് ആരോപണം ഉണ്ടാവുന്നത് പുരോഗമനമല്ലേ. പക്ഷെ കോപ്പി ഉണ്ടാവാന്‍ മൂന്നാലുവര്‍ഷം വേണ്ടി വരുന്നു എന്നത് നല്ല സൂചന അല്ല. ഈ സിനിമകള്‍ കോപ്പിയടിക്കാന്‍ കൊള്ളാമെന്ന് പോലും തിരിച്ചറിയാന്‍ ഇത്രയും സമയം വേണ്ടിവരുന്നു എന്നത് കോപ്പിയടിക്കുന്നവരുടെ ആസ്വാദന നിലവാരത്തെ സൂചിപ്പിക്കുന്നു. കമോണ്‍ ബോയ്‌സ്..

പോസ്റ്റെഴുതി 5 മണിക്കൂറിനു ശേഷം എഡിറ്റ് ചെയ്ത് ചേര്‍ക്കുന്നത്. മുകളിലെ പോസ്റ്റില്‍ എന്റെയൊ മറ്റാരുടെയെങ്കിലുമൊ ഏതെങ്കിലും സിനിമയെക്കുറിച്ച് പരാമര്‍ശമില്ല. പക്ഷെ കമെന്റുകള്‍ നിറയെ എന്റെ ഒരു സിനിമയെക്കുറിച്ചും മറ്റൊരു സിനിമയെക്കുറിച്ചുമുള്ള പരാമര്‍ശമാണ്. ''കോഴികട്ടവന്റെ തലയില്‍ പൂട'' എന്ന് കേള്‍ക്കുമ്പോള്‍ ആരെങ്കിലും തപ്പി നോക്കുന്നുണ്ടെങ്കില്‍ എന്താവും കാരണം?

Related Stories

No stories found.
logo
The Cue
www.thecue.in