മോശം സിനിമകള്‍ ഇനി ചെയ്യില്ല; കുടുംബ പ്രേക്ഷകര്‍ക്കായുള്ള സിനിമകളെ ഇനി ചെയ്യൂ എന്ന് അക്ഷയ് കുമാര്‍

മോശം സിനിമകള്‍ ഇനി ചെയ്യില്ല; കുടുംബ പ്രേക്ഷകര്‍ക്കായുള്ള സിനിമകളെ ഇനി ചെയ്യൂ എന്ന് അക്ഷയ് കുമാര്‍

കുടുംബ പ്രേക്ഷകര്‍ക്കുള്ള എന്റര്‍ട്ടെയിനര്‍ സിനിമകളെ ഇനി താന്‍ ചെയ്യുകയുള്ളു എന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍. സൈക്കോ ത്രില്ലര്‍ ആണെങ്കില്‍ പോലും കുടുംബ പ്രേക്ഷകര്‍ക്ക് ബുദ്ധിമുട്ടില്ലാതെ കാണാന്‍ സാധിക്കുന്ന സിനിമകളായിരിക്കണം. താന്‍ ഇനി മോശം സിനിമകളുടെ ഭാഗമാകില്ലെന്നും അക്ഷയ് കുമാര്‍ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

'എനിക്ക് വ്യത്യസ്തമായ കണ്ടന്റുകള്‍ ഉള്ള സിനിമകള്‍ ചെയ്യണം. അല്ലാതെ എനിക്ക് ഒരു പ്രത്യേക തരം ഇമേജ് ഉണ്ടാക്കാന്‍ ആഗ്രഹമില്ല. പക്ഷെ ഞാന്‍ ചെയ്യുന്ന സിനിമകളില്‍ ഒരു കാര്യം ഉറപ്പിക്കാം. അത് കുടുംബ പ്രേക്ഷകര്‍ക്കുള്ള എന്റര്‍ട്ടെയിനര്‍ ആയിരിക്കും. എനിക്ക് ഇനി മോശം സിനിമകള്‍ ചെയ്യേണ്ട. അതിപ്പോള്‍ സൈക്കോ ത്രില്ലര്‍ ആണെങ്കിലും, സോഷ്യല്‍ ഡ്രാമയാണെങ്കിലും അത് കുടുംബവുമായി വന്നിരുന്ന് ബുദ്ധിമുട്ടില്ലാതെ കാണാന്‍ പറ്റുന്ന സിനിമകളായിരിക്കണം. കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന സന്ദേശങ്ങളും വാണിജ്യ വശങ്ങളും മനസ്സില്‍ വെച്ചുകൊണ്ട് സിനിമകള്‍ നിര്‍മ്മിക്കുന്നതിലാണ് ഞാന്‍ വിശ്വസിക്കുന്നത്', അക്ഷയ് കുമാര്‍ പറയുന്നു.

ആനന്ദ് എല്‍.റായ് സംവിധാനം ചെയ്ത രക്ഷാബന്ധനാണ് റിലീസ് ചെയ്യാനിരിക്കുന്ന പുതിയ അക്ഷയ് കുമാര്‍ ചിത്രം. ചിത്രത്തില്‍ സ്വന്തം അനിയത്തിമാരുടെ വിവാഹം നടത്താന്‍ ബുദ്ധിമുട്ടുന്ന രാജു എന്ന കഥാപാത്രത്തെയാണ് അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്നത്.

രക്ഷാബന്ധന്‍ സമൂഹത്തിനും നമ്മുടെ കുടുംബത്തിനും പ്രധാനപ്പെട്ട ഒരു സിനിമയാണെന്നും അക്ഷയ് കുമാര്‍ പറയുന്നു. ആഗസ്റ്റ് 11നാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in