ഞാന്‍ ബീഫും കഴിക്കും പോര്‍ക്കും കഴിക്കും, എവിടെയും പറയാന്‍ മടിയില്ല; നിഖില വിമല്‍

ഞാന്‍ ബീഫും കഴിക്കും പോര്‍ക്കും കഴിക്കും, എവിടെയും പറയാന്‍ മടിയില്ല; നിഖില വിമല്‍

ബീഫ് പരാമര്‍ശമുണ്ടായ ഇന്റര്‍വ്യൂവിന് പിന്നാലെയാണ് തന്നോട് രാഷ്ട്രീയത്തെക്കുറിച്ച് അഭിമുഖങ്ങളില്‍ ചോദ്യങ്ങള്‍ വരാന്‍ തുടങ്ങിയതെന്ന് നിഖില വിമല്‍. ബീഫ് കഴിക്കുമെന്ന് അഭിമുഖത്തില്‍ പറഞ്ഞപ്പോള്‍ പലരുടെയും പ്രശ്നം പോര്‍ക്ക് കഴിക്കുമോ എന്നായിരുന്നുവെന്നും നിഖില വിമല്‍. ബീഫും കഴിക്കും പോര്‍ക്കും കഴിക്കും. സിംഹത്തിനെ കഴിക്കുമോ, പുലിയെ കഴിക്കുമോ എന്ന് ചോദിച്ചാല്‍ അതിനൊന്നും മറുപടി പറയാനാകില്ല. നിലവിലെ സാഹചര്യത്തിലാണ് ബീഫ് പരാമര്‍ശിച്ച അഭിമുഖം ചര്‍ച്ചയായതെന്നും നിഖില വിമല്‍. റിപ്പോര്‍ട്ടര്‍ ചാനല്‍ അഭിമുഖത്തിലാണ് പ്രതികരണം.

നിഖില വിമല്‍ പറഞ്ഞത്

ചര്‍ച്ച ചെയ്യപ്പെടേണ്ട വേറെ എന്തൊക്കെയോ കാര്യങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ട്. അതൊന്നും ചര്‍ച്ചയാക്കാതെ ഇതുപോലുള്ള കാര്യങ്ങള്‍ക്കാണോ പ്രാധാന്യം കല്‍പ്പിക്കേണ്ടത്. നമ്മുക്ക് ഒരാളോടും ഒന്നും കഴിക്കരുതെന്ന് പറയാന്‍ അവകാശമില്ല, ഇന്ന ഭക്ഷണം തന്നെ കഴിക്കണമെന്ന് പറയാനും അധികാരമില്ല. ഞാന്‍ ആരോടും വെജിറ്റേറിയന്‍ കഴിക്കണം, അല്ലെങ്കില്‍ ഇന്നത് കഴിക്കണമെന്ന് പറയാറില്ല.

സിബി മലയില്‍ സംവിധാനം ചെയ്ത കൊത്ത് ആണ് തിയറ്ററില്‍ പ്രദര്‍ശനം തുടരുന്ന നിഖില വിമല്‍ നായികയായ സിനിമ. ആസിഫലിയും റോഷന്‍ മാത്യുവുമാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Related Stories

No stories found.
logo
The Cue
www.thecue.in