മേനേ പ്യാർ കിയാ ഒരു 'കംപ്ലീറ്റ് ഫൺ പാക്കേജ്' ചിത്രം: ഹൃദു ഹാറൂണ്‍

മേനേ പ്യാർ കിയാ ഒരു 'കംപ്ലീറ്റ് ഫൺ പാക്കേജ്' ചിത്രം: ഹൃദു ഹാറൂണ്‍
Published on

മേനേ പ്യാർ കിയാ എന്ന സിനിമ ഒരു കംപ്ലീറ്റ് ഫൺ പാക്കേജ് ആണെന്ന് ചിത്രത്തിന്റെ നായകൻ ഹൃദു ഹാറൂൺ. റൊമാൻസും ത്രില്ലും ഇമോഷനുമാണ് സിനിമയുടെ പ്രധാന ഘടകങ്ങളെങ്കിലും ഒരുപാട് രസച്ചേരുകവകൾ അടങ്ങിയ സിനിമയാണ് മേനേ പ്യാർ കിയാ. ഒന്നാം പകുതിയിൽ തമാശകളും രണ്ടാം പകുതിയിൽ ഇമോഷനും ആക്ഷനുമെല്ലാം സിനിമയിലൂടെ പ്രേക്ഷകർക്ക് ലഭിക്കുമെന്നും ഹൃദു ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ഹൃദു ഹാറൂണിന്റെ വാക്കുകൾ

മേനേ പ്യാർ കിയാ എന്ന സിനിമ ഒരു കംപ്ലീറ്റ് പാക്കേജ് ആണ്. സിനിമയുടെ പ്രധാനപ്പെട്ട മൂന്ന് ഘടകങ്ങൾ റൊമാൻസ്, ത്രില്ലർ, ഇമോഷൻസ് എന്നിവയാണ്. എന്നാൽ അതിനെക്കൂടാതെ പല ഘടകങ്ങളും അടങ്ങിയിട്ടുള്ള സിനിമയാണ് മേനേ പ്യാർ കിയാ. സിനിമയുടേതായി ആദ്യം പുറത്തിറങ്ങിയ പോസ്റ്റർ പക്ഷെ അത്തരത്തിലുള്ളതായിരുന്നില്ല. മേനേ പ്യാർ കിയാ ഒരു ഫൺ പാക്കേജ് എന്ന രീതിയിലാണ് പുറത്ത് വരുന്നതെങ്കിലും രക്തത്തിൽ കുളിച്ച് നിൽക്കുന്ന എന്നെ കാണിച്ചുകൊണ്ടാണ്. അതെല്ലാം സിനിമയുടെ സെക്കന്റ് ഹാഫിൽ വരുന്ന കാര്യങ്ങളാണ്. ഒന്നാം പകുതിയിൽ വളരെ സില്ലായായ ക്യാരക്ടറാണ്. അതിലാണ് ഈ ഫൺ കൂടുതൽ വർക്ക് ആവുന്നത്. പടം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ പ്രേക്ഷകന് എന്തോ ലഭിച്ചത് പോലൊരു ഫീൽ കിട്ടുന്ന രീതിയിലാണ് സംവിധായകൻ ഈ സിനിമ ക്രാഫ്റ്റ് ചെയ്തിരിക്കുന്നത്. ഹൃദു ഹാറൂൺ പറഞ്ഞു.

നവാഗതനായ ഫൈസൽ ഫസലുദീൻ സംവിധാനം ചെയ്ത് ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി, മിദൂട്ടി, അർജ്യോ, തുടങ്ങിയവർ പ്രധാന കഥാപാത്രത്തിലെത്തുന്ന സിനിമയാണ് മേനേ പ്യാർ കിയാ. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഡോൺപോൾ പി, സംഗീതം-ഇലക്ട്രോണിക് കിളി, എഡിറ്റിംഗ്- കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ബിനു നായർ, പ്രൊഡക്ഷൻ കൺട്രോളർ-ശിഹാബ് വെണ്ണല, കലാസംവിധാനം- സുനിൽ കുമാരൻ.

Related Stories

No stories found.
logo
The Cue
www.thecue.in