'നടക്കുന്നത് ഭയാനകമായ ബോഡി ഷെയ്മിംഗ്' പരാതി കൊടുക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് ഹണി റോസ്

'നടക്കുന്നത് ഭയാനകമായ ബോഡി ഷെയ്മിംഗ്' പരാതി കൊടുക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് ഹണി റോസ്

ബോഡി ഷെയ്മിംഗിനെതിരെ പരാതി നല്‍കുകയല്ലാതെ വേറെ വഴിയില്ലെന്ന് നടി ഹണി റോസ്. തനിക്കെതിരെ നടന്നുകൊണ്ടിരിക്കുന്നത് ഭയാനകമായ ബോഡി ഷെയ്മിംഗാണ്. തുടക്കത്തില്‍ ഇതെല്ലാം വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെന്നും ഹണി റോസ് പറയുന്നു. മിര്‍ച്ചി പ്ലസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

ഹണി റോസ് പറഞ്ഞത്:

ബോഡി ഷെയ്മിംഗിന്റെ ഭയാനക വെര്‍ഷനാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള വാര്‍ത്തകളൊന്നും ഞാന്‍ സെര്‍ച്ച് ചെയ്യാറില്ല. സ്വഭാവികമായിട്ടും അതെല്ലാം നമ്മുടെ മുന്നില്‍ വരുമല്ലോ. തുടക്ക സമയത്തൊക്കെ എനിക്കിത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. പിന്നെ ഇക്കാര്യത്തില്‍ എന്ത് പ്രൂവ് ചെയ്യാനാണ് നമ്മള്‍. ബോഡി ഷെയ്മിംഗിന്റെ എക്‌സ്ട്രീം ലെവല്‍ ആണ് പോയ്‌ക്കൊണ്ടിരിക്കുന്നത്. പരാതി കൊടുക്കുകയെന്നല്ലാതെ വേറൊരു വഴിയില്ല. എന്നാലും എത്രയെന്ന് വച്ചിട്ടാണ് പരാതി കൊടുക്കുക. ഇതിന്റെയൊക്കെ ആവശ്യമുണ്ടോ എന്ന് എഴുതുന്ന ആളുകള്‍ സ്വയം ചിന്തിക്കേണ്ടതാണ്.

നമ്മള്‍ പോസിറ്റീവ് അന്തരീക്ഷത്തില്‍ ജീവിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. ഇതൊക്കെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന വളരെ കുറച്ച് ആളുകള്‍ മാത്രം ചെയ്യുന്നതാണ്. അതല്ലാതെ എല്ലാവരും ഇങ്ങനെയല്ല. നമ്മുടെ ഫാമിലിയില്‍ ഉള്ളവരോ സുഹൃത്തുക്കളോ ഇങ്ങനെ കമന്റ് ചെയ്യുന്നതായി ഞാന്‍ എവിടെയും കണ്ടിട്ടില്ല. കമന്റ് ഇടുന്ന ആളുകള്‍ ചിലപ്പോള്‍ ഫേക്ക് അക്കൗണ്ടുകളായിരിക്കാം. നമ്മള്‍ പുറത്തിറങ്ങുമ്പോള്‍ അവിടെയും ഇവിടെയും ഇരുന്ന് വൃത്തികെട്ട കമന്റുകള്‍ പറയുന്ന ഒരു ഗ്രൂപ്പ് ആളുകളായിരിക്കാം ഇങ്ങനെയൊക്കെ പറയുന്നത്. അതൊക്കെ അവസാനിക്കണം എന്ന് വളരെയധികം ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. പക്ഷെ എങ്ങനെ എന്നുള്ളത് എനിക്കും അറിയില്ല.

വൈശാഖ് സംവിധാനം ചെയ്ത മോണ്‍സ്റ്ററാണ് ഹണി റോസിന്റെ അവസാനമായി റിലീസ് ചെയ്ത ചിത്രം. ചിത്രത്തില്‍ ഭാമിനി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. മോഹന്‍ലാലായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.

Related Stories

No stories found.
logo
The Cue
www.thecue.in