ശമ്പളവർധനയും ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ കടന്നുകയറ്റവും ; സമരവുമായി ഹോളിവുഡിലെ എഴുത്തുകാർ

ശമ്പളവർധനയും ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ കടന്നുകയറ്റവും ; സമരവുമായി ഹോളിവുഡിലെ എഴുത്തുകാർ

ശമ്പളവർധനയും ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ (AI) കടന്നുകയറ്റം കുറക്കണം എന്നാവശ്യപ്പെട്ട് ഹോളിവുഡിലെ ആയിരകണക്കിന് എഴുത്തുകാർ അനിശ്ചിതകാല സമരം ആരംഭിച്ചു. ഈ സമരം പുതിയ ചിത്രങ്ങളുടെ റിലീസുകളെയടക്കം ബാധിച്ചേക്കും എന്നാണ് പുറത്തുവരുന്ന വിവരം. ചിലവുകള്‍ വെട്ടികുറയ്ക്കുന്നതിന്‍റെ ഭാഗമായി പല സ്റ്റുഡിയോകളും ആദ്യം വെട്ടിക്കുറച്ച ശമ്പളം എഴുത്തുകാരുടെതാണ് എന്നാണ് അവരുടെ സംഘടനയും ആരോപണം.

ഇത് കൂടാതെ ഹോളിവുഡിലെ മികച്ച സ്റ്റുഡിയോകളും അവരുടെ പ്രോജക്ടുകളിൽ AI യുടെ ഉപയോഗം നിയന്ത്രിക്കണമെന്നും എഴുത്തുകാരുടെ യൂണിയൻ ആയ ദി റൈറ്റർസ് ഗിൽഡ് ഓഫ് അമേരിക്ക (WGA) ആവശ്യപ്പെട്ടു. എന്നാൽ ഹോളിവുഡിലെ വലിയ വിനോദ കമ്പനികളെയും പ്രതിനിധീകരിക്കുന്ന ട്രേഡ് അസോസിയേഷൻ ആയ അലയൻസ് ഓഫ് മോഷൻ പിക്ചർസ് ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസഴ്സ് (AMPTP) ഈ ആവശ്യത്തെ തള്ളിക്കളഞ്ഞു. എഴുത്തുകാര്‍ ആവശ്യപ്പെടുന്ന ശമ്പളവര്‍ധനയും മറ്റ് ആനുകൂല്യങ്ങളും നിലവിലുള്ള പ്രതിസന്ധിഘട്ടത്തില്‍ നല്‍കാന്‍ കഴിയില്ലെന്നാണ് നിര്‍മാണക്കമ്പനികളുടെ നിലപാട്.

എഴുത്തുകാര്‍ക്ക് പിന്തുണയുമായി ഹോളിവുഡ് സംവിധായകരുടെയും അഭിനേതാക്കളുടെയും സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. മനുഷ്യന്റെ കഴിവിനെയും, പ്രയത്നത്തിനെയും വിലകുറച്ചുകാണുകയും, ലാഭത്തിന് മുഖ്യതം കൊടുക്കുന്നതിനു എതിരായി നടക്കുന്ന ഈ സമരത്തെ എല്ലാ പ്രൊഫഷണൽ സെക്ടർസും ശ്രദ്ധയോടെ നോക്കികാണണമെന്ന് നടനും നിർമാതാവുമായ ജസ്റ്റിൻ ബാറ്റ്മാൻ ട്വിറ്ററിൽ കുറിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in