'118 ദിവസത്തിന് ശേഷം ഹോളിവുഡ് സ്റ്റുഡിയോകളുമായി ഒത്തുതീർപ്പ് ' ; ഹോളിവുഡ് അഭിനേതാക്കളുടെ സമരം അവസാനിച്ചു

'118 ദിവസത്തിന് ശേഷം ഹോളിവുഡ് സ്റ്റുഡിയോകളുമായി ഒത്തുതീർപ്പ് ' ; ഹോളിവുഡ് അഭിനേതാക്കളുടെ സമരം അവസാനിച്ചു

നാല് മാസത്തോളം നീണ്ട് നിന്ന അഭിനേതാക്കളുടെ സമരത്തിന് അവസാനം. സ്‌ക്രീന്‍ ആക്ടേഴ്‌സ് ഗില്‍ഡ്- അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ടെലിവിഷന്‍ ആന്‍ഡ് റേഡിയോ ആര്‍ട്ടിസ്റ്റ്‌സ് (SAG-AFTRA) നടത്തിവന്ന സമരമാണ് 118 ദിവസത്തിനുശേഷം അവസാനിപ്പിച്ചത്. ഹോളിവുഡ് സ്റ്റുഡിയോകളുമായുള്ള താത്ക്കാലിക കരാറിന്മേലാണ് സമരം അവസാനിപ്പിച്ചതെന്ന് സാഗ്-ആഫ്ട്ര അറിയിച്ചു. ഗ്രൂപ്പിന്റെ ദേശീയ ബോർഡ് വെള്ളിയാഴ്ച കരാർ പരിഗണിക്കും, ആ യോഗത്തിന് ശേഷം കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടുമെന്ന് യൂണിയൻ അറിയിച്ചു.

മൂന്ന് വർഷത്തെ കരാറിന് സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ്-അമേരിക്കൻ ഫെഡറേഷൻ ഓഫ് ടെലിവിഷൻ, റേഡിയോ ആർട്ടിസ്റ്റുകളുടെ ബോർഡും വരും ദിവസങ്ങളിൽ അതിന്റെ അംഗങ്ങളും അംഗീകാരം നൽകണം. എന്നാൽ സമരം അവസാനിച്ചെന്ന് യൂണിയൻ നേതൃത്വം വ്യാഴാഴ്ച അറിയിച്ചു. ശമ്പള വര്‍ധനവ്, സ്ട്രീമിങ് പങ്കാളിത്ത ബോണസ്, എഐ സംബന്ധിച്ച നിയന്ത്രണങ്ങള്‍ എന്നിവ ഉള്‍പ്പെട്ട കരാറിലാണ് ഒപ്പുവച്ചിരിക്കുന്നത്. ആരോഗ്യ, പെന്‍ഷന്‍ ഫണ്ടുകളുടെ ഉയര്‍ന്ന പരിധി, വിവിധ സമൂഹങ്ങളെ സംരക്ഷിക്കുന്ന നിര്‍ണായക കരാര്‍ വ്യവസ്ഥകള്‍ എന്നിവയും താത്ക്കാലിക കരാറില്‍ ഉള്‍പ്പെടുന്നു.

AG-AFTRA യിലെ അം​ഗങ്ങൾ കഴിഞ്ഞ ജൂലെെ മുതൽ പണി മുടക്കിലായത്. തുടർന്ന് ടെലിവിഷൻ നിർമ്മാണത്തെ അത് തടസ്സപ്പെടുത്തുകയും ആയിരക്കണക്കിന് ക്രൂ അംഗങ്ങൾക്കും അഭിനേതാക്കൾക്കും ജോലി നഷ്ടപ്പെടുകയും ചെയ്തു. പ്രതിഫലത്തിലുണ്ടാകുന്ന കുറവ്, എഐയുടെ കടന്നുവരവുണ്ടാക്കുന്ന തൊഴില്‍ഭീഷണി എന്നീ വിഷയങ്ങളില്‍ പരിഹാരം വേണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. കഴിഞ്ഞ 63 വര്‍ഷത്തിനിടെ ഹോളിവുഡ് സാക്ഷ്യംവഹിച്ച ഏറ്റവും വലിയ പണിമുടക്കായിരുന്നു ഇത്. ഹോളിവുഡിലെ ചലച്ചിത്ര, ടെലിവിഷൻ എഴുത്തുകാർ ഈ മാസം ആദ്യം പുതിയ മൂന്ന് വർഷത്തെ കരാർ അംഗീകരിക്കുകയും 148 ദിവസത്തെ ജോലി നിർത്തിവയ്ക്കൽ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in