'ഹേര്‍', ഉര്‍വ്വശി, പാര്‍വ്വതി തിരുവോത്ത്,ഐശ്വര്യ രാജേഷ്, ലിജോമോള്‍ ജോസ്, രമ്യ നമ്പീശന്‍ പ്രധാന റോളില്‍

'ഹേര്‍', ഉര്‍വ്വശി, പാര്‍വ്വതി തിരുവോത്ത്,ഐശ്വര്യ രാജേഷ്, ലിജോമോള്‍ ജോസ്, രമ്യ നമ്പീശന്‍ പ്രധാന റോളില്‍

ഉര്‍വ്വശി, ഐശ്വര്യ രാജേഷ്, പാര്‍വ്വതി തിരുവോത്ത്, ലിജോമോള്‍ ജോസ്, രമ്യ നമ്പീശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം 'ഹേര്‍'.ജീവിതത്തിന്റെ വിവിധ തുറകളിലുള്ള 5 സ്ത്രീകളുടെ കഥകള്‍ ഉള്‍ക്കൊള്ളുന്ന ചിത്രത്തിന്റെ സംവിധാനം ലിജിന്‍ ജോസ് ആണ്. ഫ്രൈഡേ, ലോ പോയിന്റ്, ചേര എന്നീ സിനിമകള്‍ക്ക് ശേഷം ലിജിന്‍ സംവിധാനം ചെയ്യുന്ന ചിത്രവുമാണ് ഹേര്‍.

നിര്‍മ്മാണം- അനീഷ് എം തോമസ്, തിരക്കഥ - അര്‍ച്ചന വാസുദേവ് എ.ടി സ്റ്റുഡിയോയുടെ ബാനറിലാണ് നിര്‍മ്മാണം. പ്രതാപ് പോത്തന്‍, ഗുരു സോമസുന്ദരം, രാജേഷ് മാധവന്‍ എന്നിവര്‍ പ്രധാനറോളുകളിലെത്തുന്നു. ഉര്‍വശി തിയറ്റേഴ്സിന്റെ ബാനറില്‍ സഹനിര്‍മ്മാതാവായി 'തൊണ്ടിമുതലും ദൃക്സാക്ഷിയും', 'നീ കോ ഞാ ചാ', 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ?' തുടങ്ങി നിരവധി ബ്ലോക്ക്ബസ്റ്ററുകളുടെ ഭാഗമായ അനീഷ് എം തോമസിന്റെ ആദ്യത്തെ സ്വതന്ത്ര നിര്‍മ്മാണ സംരംഭവുമാണ് ഹേര്‍.

പ്രമുഖ നിര്‍മ്മാതാവ് ജി.സുരേഷ്‌കുമാര്‍ നിര്‍മ്മാണ കമ്പനിയുടെ ലോഞ്ച് നിര്‍വഹിച്ചു. ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിങ്ങും നിര്‍വ്വഹിക്കും. ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ സംഗീതം ഒരുക്കുന്നത്. സമീറ സനീഷ് വസ്ത്രാലങ്കാരവും ഹംസ കലാ സംവിധാനവും നിര്‍വ്വഹിക്കും. ഷിബു ജി സുശീലനാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

Related Stories

No stories found.
logo
The Cue
www.thecue.in