ചിരിപ്പിച്ചും പേടിപ്പിച്ചും' ഹലോ മമ്മി' നേടിയത് 18 കോടി, ചിത്രം നാലാം വാരത്തിലേക്ക്

ചിരിപ്പിച്ചും പേടിപ്പിച്ചും' ഹലോ മമ്മി' നേടിയത് 18 കോടി, ചിത്രം നാലാം വാരത്തിലേക്ക്
Published on

ഹൊറർ കോമഡിയുമായി ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും ഒന്നിച്ച 'ഹലോ മമ്മി' നാലാം വാരത്തിലേക്ക്. നവംബർ 21ന് തിയറ്റർ റിലീസ് ചെയ്ത ചിത്രം 123 തിയറ്ററുകളിലായി ഇപ്പോഴും പ്രദർശനം തുടരുമ്പോൾ 18 കോടിയാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ. കൂടാതെ ഇരുപത്തോളം അഡിഷണൽ സെന്ററുകളിലും ചിത്രം പ്രദർശനം ആരംഭിച്ചിട്ടുണ്ട്. നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കി നിർമിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വൈശാഖ് എലൻസാണ്. ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷന്റെയും ബാനറിലായി ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ. എസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് സഹനിർമ്മാതാക്കൾ.

കോമഡിക്കും ഹൊററിനും തുല്യ പ്രാധാന്യമുള്ള ചിത്രമാണ് ഹലോ മമ്മി. സിനിമയിൽ ബോണി എന്ന കഥാപാത്രത്തെയാണ് ഷറഫുദീൻ അവതരിപ്പിക്കുന്നത്. ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്ന സ്റ്റെഫി എന്ന കഥാപാത്രത്തിന്റെ അമ്മയുടെ ആത്മാവ് ഇവർക്കിടയിൽ സൃഷ്ടിക്കുന്ന കോലാഹലങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഹിന്ദി താരം സണ്ണി ഹിന്ദുജ സുപ്രധാന വേഷത്തിലെത്തിയ ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: പ്രവീൺ കുമാർ, ചിത്രസംയോജനം: ചമൻ ചാക്കോ, ഗാനരചന: മു. രി, സുഹൈൽ കോയ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, ക്രിയേറ്റിവ്‌ ഡയറക്റ്റർ: രാഹുൽ ഇ എസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈൻ: സാബു മോഹൻ, ചീഫ് അസ്സോസിയേറ്റ്: വിശാഖ് ആർ വാരിയർ, വി എഫ് എക്സ്: പിക്റ്റോറിയൽ എഫ്എക്‌സ്, സംഘട്ടനം: കലൈ കിങ്സൺ, പി സി സ്റ്റണ്ട്സ്, കൊറിയോഗ്രാഫി: ഷെരീഫ്, സ്റ്റിൽസ്: അമൽ സി സദർ, ഡിസൈൻ: ടെൻ പോയിന്റ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം, പി ആർ & മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റ്‌സ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Related Stories

No stories found.
logo
The Cue
www.thecue.in