സീരീസ് ആരാധകരെ കൈക്കലാക്കാന്‍ ജിയോ ; ഗെയിം ഓഫ് ത്രോണ്‍സും, ഹാരി പോട്ടറുമടക്കും സ്ട്രീമിങ്ങിന്

സീരീസ് ആരാധകരെ കൈക്കലാക്കാന്‍ ജിയോ ; ഗെയിം ഓഫ് ത്രോണ്‍സും, ഹാരി പോട്ടറുമടക്കും സ്ട്രീമിങ്ങിന്

എച്ച് ബി ഒ ഒറിജിനൽ കണ്ടന്റ്‌സ് ഇന്ത്യയിൽ ഇനി മുതൽ ജിയോ പ്രീമിയത്തിൽ ലഭ്യമാകും. ഉപഭോക്താക്കൾക്ക് പ്രീമിയം കണ്ടെന്റ്‌സ് പ്രതിവർഷം 999 രൂപ നിരക്കിൽ പ്രഖ്യാപിച്ചിരിക്കുകയാണ് ജിയോ സിനിമാസ്. എച്ച് ബി ഒ ഒറിജിനൽസിന് പുറമെ വാർണർബ്രോസ് കണ്ടെന്റ്‌സ് ആയ ഹാരി പോട്ടർ, ഡാർക് നൈറ്റ് ട്രിലജി തുടങ്ങിയവയും പ്രീമിയം ഉപഭോക്താക്കൾക്ക് ഹൈ ക്വാളിറ്റിയിൽ ലഭ്യമാകും.

ഈ വർഷം മാർച്ച് വരെ എച്ച് ബി ഒ ഒറിജിനൽസ് ഒടിടി പ്ലാറ്റ്ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ലഭ്യമായിക്കൊണ്ടിരുന്നത്. എന്നാൽ മാർച്ച് 31ന് അവ നീക്കം ചെയ്തിരുന്നു. ഗെയിം ഓഫ് ത്രോൺസ്, ഹൗസ് ഓഫ് ദി ഡ്രാഗൺ, ലാസ്റ്റ് ഓഫ് അസ്, സക്സഷൻ തുടങ്ങിയവയാണ് ജിയോ പ്രീമിയത്തിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാകുക. ഒരേ സമയം നാല് സ്ക്രീനുകൾ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാനാകും. ഈ വർഷം തുടക്കത്തിൽ ജിയോ സിനിമാസ് വാർണർബ്രോസ് കണ്ടെന്റ്‌സും വാങ്ങിയിരുന്നു. ജിയോ സിനിമ ആപ്ലിക്കേഷൻ ആൻഡ്രോയ്ഡിലും, ഐഒഎസ് ഉപകരണങ്ങളിലും ലഭ്യമാണ്.

ഐപിഎൽ, ഫിഫ തുടങ്ങിയവയോടൊപ്പം ജനപ്രിയമായ സീരീസുകളും സിനിമകളും സംപ്രേക്ഷണം ചെയ്യുന്നതിലൂടെ സമീപഭാവിയിൽ ജിയോ സിനിമ മുൻനിര ഓടിടി പ്ലാറ്റുഫോമുകളിൽ ഒന്നായിമാറുമെന്നാണ് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in