അന്ന് കിട്ടിയ വേഷങ്ങളെല്ലാം ചെയ്യുമായിരുന്നു, പക്ഷെ ഇന്ന് അങ്ങനെയല്ല: കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ഹരിശ്രീ അശോകന്‍

അന്ന് കിട്ടിയ വേഷങ്ങളെല്ലാം ചെയ്യുമായിരുന്നു, പക്ഷെ ഇന്ന് അങ്ങനെയല്ല: കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ഹരിശ്രീ അശോകന്‍
Published on

പണ്ടൊക്കെ എല്ലാ സിനിമകളിലും അഭിനയിക്കുമായിരുന്നു എന്നും ഇന്ന് പെർഫോം ചെയ്യാൻ സാധിക്കുന്ന ഒരു സീൻ മാത്രമാണ് ഉള്ളതെങ്കിൽ പോലും അത് അഭിനയിക്കാൻ തയ്യാറാകുമെന്നും നടൻ ഹരിശ്രീ അശോകൻ. ഇപ്പോൾ താൻ ചെയ്തുകൊണ്ടിരിക്കുന്ന സിനിമ തന്റെ പഴയ സിനിമകളെ ഓർമ്മിപ്പിക്കും വിധമുള്ള കഥാപാത്രമാണ്. ഒരിക്കൽ ചെയ്ത കഥാപാത്രമാകരുത് അടുത്ത സിനിമയിൽ ചെയ്യുമ്പോൾ എന്ന് എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും ഹരിശ്രീ അശോകൻ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ഹരിശ്രീ അശോകന്റെ വാക്കുകൾ

പണ്ടൊക്കെ എല്ലാ സിനിമകളും അഭിനയിക്കുമായിരുന്നു. കാരണം, നമുക്ക് സെലക്ട് ചെയ്യാനുള്ള സമയമോ അവസ്ഥയോ ആയിരുന്നില്ല. അങ്ങനെ ചെയ്ത് ചെയ്ത് 340 സിനിമകളോളം ആയിട്ടുണ്ടാകും. പല കഥകൾ കേൾക്കുമ്പോൾ ഒരു കഥാപാത്രത്തെപ്പോലെ മറ്റൊന്ന് ആവരുത് എന്ന് മനസിൽ സ്വയം കരുതി ചെയ്യുമായിരുന്നു. ഇപ്പോൾ അങ്ങനെയല്ല, പെർഫോം ചെയ്യാൻ സ്പേസ് ഉണ്ടെങ്കിൽ, ഒരു സീനെങ്കിൽ ഒന്ന്, അത് അഭിനയിക്കും. ഉദാഹരണത്തിന്, ഇപ്പോൾ മാർത്താണ്ഠനുമായി ഓട്ടൻ തുള്ളൽ എന്നൊരു പടം ചെയ്തു. സംവിധായകൻ വിളിച്ച് ചോദിച്ചത്, ചേട്ടാ, ഒരു മുഴു കുടിയനായ ഒരാളുടെ വേഷമാണ്. ചെയ്യാൻ പറ്റുമോ എന്ന്. ഞാൻ പറഞ്ഞു, പറ്റുന്നതാണെങ്കിൽ ചെയ്യാം എന്ന്. അപ്പോൾ തിരിച്ച് പറഞ്ഞത്, പണ്ട് ദിലീപിനൊപ്പം ചെയ്ത വേഷങ്ങളിൽ പെർഫോം ചെയ്തതുപോലെ ചെയ്യാമോ എന്ന്. ആ മീറ്റർ വേറെയല്ലേ, ഇപ്പോൾ അത് ഓവറാകുമോ എന്നാണ് ഞാൻ തിരിച്ച് ചോദിച്ചത്. പക്ഷെ മാർത്താണ്ഠൻ ധൈര്യം തന്നും. ഒരിക്കൽ അഭിനയിച്ച് തുടങ്ങും വരെ ടെൻഷനായിരുന്നു. ആദ്യത്തെ സീൻ കഴിഞ്ഞപ്പോൾ തന്നെ എല്ലാവരും പറഞ്ഞു, ഇത് പഴയ അശോകനല്ലേ എന്ന്. നന്നായിട്ടുണ്ട് എന്നു. അപ്പോഴാണ് സമാധാനമായത്.

Related Stories

No stories found.
logo
The Cue
www.thecue.in