മിഖായേൽ വില്ലൻ മാർക്കോ ഇനി നായകൻ; ഹനീഫ് അദേനിക്കൊപ്പം ഉണ്ണി മുകുന്ദൻ

മിഖായേൽ വില്ലൻ മാർക്കോ ഇനി നായകൻ; ഹനീഫ് അദേനിക്കൊപ്പം ഉണ്ണി മുകുന്ദൻ

നിവിൻ പോളി നായകനും ഉണ്ണി മുകുന്ദൻ വില്ലനുമായെത്തിയ ചിത്രമായിരുന്നു 'മിഖായേൽ'. ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ എന്ന വില്ലനെ പ്രധാന കഥാപാത്രമാക്കിയുള്ള പുതിയ ചിത്രം 'മാർക്കോ' പ്രഖ്യാപിച്ചു. 'ബോസ് ആൻഡ് കോ' എന്ന നിവിൻ പോളി ചിത്രത്തിന് ശേഷം ഹനീഫ് അദേനിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് 'മാർക്കോ'. ക്യൂബ് എന്റർടെയ്ൻമെന്റ്സാണ് ചിത്രം നിർമിക്കുന്നത്.

​30 കോടി ബജറ്റിൽ മാർക്കോ ജൂനിയർ എന്ന വില്ലനെ നായകനാക്കിയാണ് മാർക്കോ എന്ന പേരിൽ സ്പിൻ ഓഫ്. ​ഗന്ധർവ ജൂനിയർ ആണ് ഉണ്ണി മുകുന്ദനെ നായകനാക്കി പ്രഖ്യാപിച്ച മറ്റൊരു ബി​ഗ് ബജറ്റ് ചിത്രം. അതിക്രൂരനായ വില്ലൻ കഥാപാത്രമെന്ന നിലയിൽ ചർച്ചയായ റോളായിരുന്നു മിഖായേൽ എന്ന സിനിമയിലെ മാർക്കോ ജൂനിയർ.

രോമാഞ്ചത്തിൽ ചെമ്പൻ വിനോദ് ജോസ് അവതരിപ്പിച്ച സയ്യിദ് എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് ആവേശം എന്ന പേരിൽ സ്പിൻ ഓഫ് ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്നുണ്ട്. രോമാഞ്ചത്തിൽ ചെമ്പൻ ചെയ്ത കഥാപാത്രത്തെ ആവേശത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിക്കും. ഇത് പോലെ തന്നെ ന്നാ താൻ കേസ് കൊട് എന്ന സിനിമയിലെ സുരേശൻ കാവുംതാഴെ എന്ന കഥാപാത്രത്തെ ആധാരമാക്കിയുള്ള സ്പിൻ ഓഫ് ചിത്രമാണ് സുരേഷിന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ. രതീഷ് പൊതുവാളാണ് ചിത്രത്തിന്റെ സംവിധായകൻ.

logo
The Cue
www.thecue.in