പ്രേക്ഷകര്‍ക്ക് റിലാക്‌സ്ഡായി കാണാവുന്ന സിനിമ, പടച്ചോനെ ഇങ്ങള് കാത്തോളീയെക്കുറിച്ച് ഗ്രേസ് ആന്റണി

പ്രേക്ഷകര്‍ക്ക് റിലാക്‌സ്ഡായി കാണാവുന്ന സിനിമ, പടച്ചോനെ ഇങ്ങള് കാത്തോളീയെക്കുറിച്ച് ഗ്രേസ് ആന്റണി

ബിജിത് ബാല സംവിധാനം ചെയ്യുന്ന പടച്ചോനെ ഇങ്ങള് കാത്തോളീ പ്രേഷകര്‍ക്ക് റിലാക്സ്ഡായി ഇരുന്ന് കാണാന്‍ കഴിയുന്ന സിനിമയായിരിക്കുമെന്ന് നടി ഗ്രേസ് ആന്റണി. രാഷ്ട്രീയത്തെ വളരെ സീരിയസായും കോമഡിയായും നോര്‍മലായും കൈകാര്യം ചെയ്യാന്‍ കഴിയും. ഇതില്‍ അഭിനയിച്ചിരിക്കുന്നവരെല്ലാം ഹ്യൂമര്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നവരാണ്. അതുകൊണ്ട് തന്നെ സിറ്റുവേഷണല്‍ കോമഡികളെല്ലാം വളരെ രസമായിട്ടാണ് ഇതില്‍ വര്‍ക്ക് ചെയ്തിരിക്കുന്നതെന്നും ഗ്രേസ് ആന്റണി ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഗ്രേസ് പറഞ്ഞത്

ഇന്ദു എന്നാണ് സിനിമയിലെ കഥാപാത്രത്തിന്റെ പേര്. ഇന്ദു ഒരു സഖാവാണ്. പൊളിറ്റിക്സ് ജീവിതത്തിന്റെ ഭാഗമായ കുറച്ച് സുഹൃത്തുക്കളുമായി ചേര്‍ന്ന് വളരെ നോര്‍മലായിട്ട് പോകുന്ന ലൈഫ് സ്‌റ്റൈലാണ്. രക്തത്തില്‍ പൊളിറ്റിക്സ് ഉള്ള കുറച്ച് സുഹൃത്തുക്കളെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ചിത്രത്തില്‍. കണ്ണൂര്‍ സ്ലാങ്ങാണ് സിനിമയില്‍ അത് പഠിപ്പിക്കാനായി ഒരാളെ സെറ്റില്‍ കൊണ്ടുവന്നിരുന്നു. ആദ്യ രണ്ട് ദിവസം ടെന്‍ഷന്‍ ഉണ്ടായിരുന്നു. കഥാപാത്രത്തിലേക്ക് കൂടുതല്‍ ശ്രദ്ധകൊടുത്തപ്പോള്‍ സ്ലാങ് ശ്രദ്ധിക്കാതെയായി.എന്നാല്‍ അതൊന്നും സിനിമയെ ബാധിച്ചിട്ടില്ല.

രാഷ്ട്രീയത്തെ വളരെ സീരിയസായും കോമഡിയായും നോര്‍മലായും കൈകാര്യം ചെയ്യാന്‍ കഴിയും.ഇതില്‍ അഭിനയിച്ചിരിക്കുന്നവരെല്ലാം ഹ്യൂമര്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നവരാണ്. അതുകൊണ്ട് തന്നെ സിറ്റുവേഷണല്‍ കോമഡികളെല്ലാം വളരെ രസമായിട്ടാണ് ഇതില്‍ വര്‍ക്ക് ചെയ്തിരിക്കുന്നത്. വളരെ സീരിയസ് ആയിട്ടും സമീപിക്കാന്‍ കഴിയുന്ന കഥാപാത്രമാണ് ഇന്ദു. എന്നാല്‍ അതില്‍ ചെറിയ ഹ്യൂമര്‍ മാനറിസം ഉള്‍ക്കൊള്ളിച്ചാണ് ചെയ്തിരിക്കുന്നത്. പ്രേഷകര്‍ക്ക് റിലാക്സ്ഡായി ഇരുന്ന് കാണാന്‍ കഴിയുന്ന സിനിമയായിരിക്കുംഇത്.

ബിജിത് ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ വെള്ളം, ഒടിടി റിലീസിന് പിന്നാലെ ചര്‍ച്ചയായ 'അപ്പന്‍' എന്നീ സിനിമകളുടെ നിര്‍മ്മാതാക്കളായ ജോസ് കുട്ടി മഠത്തില്‍, രഞ്ജിത് മണബ്രക്കാട്ട് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. പ്രദീപ് കുമാര്‍ കാവുംന്തറയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. വിഷ്ണു പ്രസാദ് ക്യാമറയും ഷാന്‍ റഹ്‌മാന്‍ മ്യൂസിക്കും കൈകാര്യം ചെയ്യുന്നു.

രാഷ്ട്രീയ പശ്ചാത്തലത്തില്‍ സറ്റയര്‍ സ്വഭാവത്തില്‍ കഥ പറയുന്ന സിനിമയില്‍ രാജേഷ് മാധവന്‍, ഹരീഷ് കണാരന്‍, വിജിലേഷ്, ദിനേശ് പ്രഭാകര്‍, നിര്‍മല്‍ പാലാഴി, അലന്‍സിയര്‍, മാമുക്കോയ, ജോണി ആന്റണി, ഷൈനി സാറ, സുനില്‍ സുഖദ, രഞ്ജി കാങ്കോല്‍, രസ്ന പവിത്രന്‍, സരസ ബാലുശേരി, നിഷ മാത്യു, ഉണ്ണി രാജ, മൃദുല എന്നിവരും കഥാപാത്രങ്ങളാണ്. ചിത്രം നവംബര്‍ 24ന് റിലീസ് ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in